വിജയഗോൾ കുറിച്ച് ക്രിസ്റ്റ്യാനോ, 2021ൽ മാത്രം 12 വിജയഗോളുകൾ: ഒരേയൊരു രാജാവ്

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (15:05 IST)
തുടർതോൽവികളിലേക്ക് വീണ യുണൈറ്റഡിനെ വിജയവഴിയിലേക്ക് കൈപ്പിടിച്ച് ഉയർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ അറ്റ്‌ലാന്റക്കെതിരെ നടന്ന മത്സരത്തിൽ 2 ഗോളുകൾക്ക് പിന്നിട്ട് നിന്ന ശേഷമാണ് മാഞ്ചസ്റ്റർ വിജയം സ്വന്തമാക്കിയത്. കളിയിലെ വിജയഗോൾ നേടിയത് ക്രിസ്റ്റ്യാനോ ആയിരുന്നു.

ഇതോടെ ചാമ്പ്യൻസ് ലീഗിലെ മാച്ച് വിന്നിങ് ഗോളുകളുടെ കണക്കിൽ മെസ്സിയുമായുള്ള അകലം കൂട്ടാൻ താരത്തിനായി.ചാമ്പ്യൻസ് ലീഗിൽ ഇത് 42ആം തവണയാണ് റൊണാൾഡോ വിന്നിങ് ഗോൾ നേടുന്നത്. 39 മാച്ച് വിന്നിങ് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.

അതേസമയം 2021ലെ റൊണാൾഡോയുടെ പന്ത്രണ്ടാമത് മാച്ച് വിന്നിങ് ഗോളാണിത്. മത്സരത്തിലെ 81ആം മിനിറ്റിൽ ഹെഡ്ഡറിലൂടെയായിരുന്നു റൊണാൾഡോയുടെ വിജയഗോൾ. മാഞ്ചസ്റ്റർ പരിശീലകൻ സോൾഷെയറുമായി ക്രിസ്റ്റ്യാനോയ്ക്ക് അതൃപ്‌തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് യുണൈറ്റഡ് തിരിച്ചുവരവ് നടത്തി വിജയം പിടിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :