മോസ്കോ|
jibin|
Last Updated:
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (18:32 IST)
അടുത്തവര്‍ഷം റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി. കണ്ണില്‍ നിന്ന് ചോരപൊടിഞ്ഞു ജയിലഴികളില്‍ പിടിച്ചിരിക്കുന്ന അര്‍ജന്റീന താരം ലയണല്‍ മെസിയുടെ ഫോട്ടോ ഭീകരര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതോടെയാണ് ഫുട്‌ബോള്‍ ലോകം ഭയത്തിന്റെ നിഴലിലായത്.
ഐഎസുമായി ബന്ധമുള്ള അക്കൗണ്ടുകളിലൂടെയാണ് മെസി കരയുന്ന ചിത്രം പ്രചരിക്കുന്നത്. ഐഎസ് അനുകൂല മാധ്യമ ഗ്രൂപ്പായ വാഫ മീഡിയ ഫൗണ്ടേഷന്റെ പേരിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ലോകകപ്പിന് മുമ്പായി ഭീതി പടര്‍ത്തുകയും വിനോദസഞ്ചാരികളെ തടയുക എന്ന ലക്ഷ്യവുമാണ് ഭീകരര്‍ക്കുള്ളതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നത്.
‘‘സ്വന്തം ഡിക്ഷനറിയിൽ തോൽവി എന്ന വാക്കില്ലാത്ത ഒരു രാജ്യത്തോടാണ് (സ്റ്റേറ്റ് എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്) നിങ്ങൾ യുദ്ധം ചെയ്യുന്നത്.’’ സ്വന്തം പേരെഴുതിയ ജയിൽക്കുപ്പായമാണ് ഈ പോസ്റ്ററിൽ മെസി ധരിച്ചിരിക്കുന്നത്. സ്‌റ്റേഡിയത്തിനടുത്ത് ആയുധധാരി നില്‍ക്കുന്ന ഫോട്ടോയും നിങ്ങളെ ചുട്ടരെക്കുമെന്നുള്ള ക്യാപ്ഷനും ചേര്‍ത്തിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ വേള്‍ഡ് വൈഡ് പ്ലാസ തകര്‍ക്കുമെന്ന ക്യാപഷനോടെ മറ്റൊരു ഫോട്ടോയും പ്രചരിക്കുന്നുണ്ട്.
ഭീകരരുടെയും ഭീകരസംഘടനകളുടെയും ഓൺലൈൻ നീക്കങ്ങൾ നിരീക്ഷിക്കുന്ന എസ്ഐടിഇ (സെർച്ച് ഫോർ ഇന്റർനാഷണൽ ടെററിസ്റ്റ് എൻറ്റിറ്റീസ്) ഇന്റലിജൻസ് ഗ്രൂപ്പാണ് ഈ പോസ്റ്റർ കണ്ടെത്തിയത്.