ആശങ്ക വിട്ടൊഴിയാതെ അർജന്റീന; പെറുവിനോട് പരാജയപ്പെട്ടാല്‍ ലോകകപ്പില്‍ നിന്ന് പുറത്ത് !

അര്‍ജന്റീനയുടെ മരണപ്പോരാട്ടം നാളെ

World Cup Qualifier ,  argentina  ,  world cup qualifying  ,  lionel messi  ,  jorge sampaoli ,  2018 world cup ,   Jonathan-Wilson  ,  Soccer  ,  SI ,  ലോകകപ്പ് യോഗ്യത ,  അർജന്റീന ,  ലോകകപ്പ് ,  പെറു ,  മെസ്സി
സജിത്ത്| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2017 (10:47 IST)
ലോകകപ്പ് യോഗ്യതാ മൽസരങ്ങളുടെ ആവേശം വീണ്ടും എത്തുമ്പോള്‍ ആശങ്ക വിട്ടൊഴിയാതെ അർജന്റീന. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പെറുവിനോട് തോല്‍ക്കുകയാണെങ്കില്‍ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിക്കും. യോഗ്യതാ മത്സരങ്ങളില്‍ ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് അര്‍ജന്റീനക്ക് മുന്നില്‍ ബാക്കിയുള്ളതെന്നും ആരാധകരെ വിഷമത്തിലാക്കുന്നു.

നിലവില്‍ 24 പോയിന്റുമായി പെറു നാലാം സ്ഥനത്താണുള്ളത്. അതെ പോയിന്റ് തന്നെയാണ്
അര്‍ജന്റീനക്കുള്ളതെങ്കിലും ഗോള്‍ ശരാശരി കൂടി പരിഗണിച്ച് അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും. ആദ്യ നാല് സ്ഥാനത്തുള്ളവര്‍ക്ക് മാത്രമെ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കൂ എന്നതിനാല്‍ ഇപ്പോള്‍ തന്നെ അര്‍ജന്റീനയുടെ നില പരിതാപകരമാണ്.

അഞ്ചാം സ്ഥാനത്തെത്തുകയാണേണ്‍ക്കീള്‍ ന്യൂസിലന്‍ഡുമായി പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാന്‍ അവര്‍ക്ക് കഴിയും. എന്നാല്‍ നാളെ അര്‍ജന്റീന തോല്‍ക്കുകയും അവര്‍ക്ക് താഴെയുള്ള ചിലി ജയിക്കുകയും ചെയ്താല്‍ അവരുടെ ഈ സാധ്യതയും അസ്തമിക്കും. പിന്നീട് അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ വിജയിക്കുകയും ചിലിയും പെറുവും തോല്‍ക്കുകയും ചെയ്താല്‍ മാത്രമേ അര്‍ജന്റീനക്ക് സാധ്യതയുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :