ബ്യൂണസ്ഐറിസ്|
സജിത്ത്|
Last Modified വെള്ളി, 6 ഒക്‌ടോബര്‍ 2017 (10:56 IST)
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവിനെതിരേ അര്‍ജന്റീനയ്ക്കു സമനില കുരുക്ക്. സ്വന്തം തട്ടകമായ ബ്യൂനസ് ഐറിസിലെ ലക്ഷോപലക്ഷം ആരാധകരുടെ മുൻപില്‍ വച്ചായിരുന്നു മെസിയും കൂട്ടരും നിസ്സഹായരായത്. പെറുവിനെതിരെ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതോടെ അർജന്‍റീനയുടെ
ഫിഫ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയേല്‍ക്കുകയും ചെയ്തു.
സമനിലയോടെ തെക്കേ അമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്‍റീന ആറാം സ്ഥാനത്താണുള്ളത്. മെസിപ്പടയുടെ ആരാധകര്‍ക്ക് ഇനി ഇക്വഡോറുമായുള്ള മത്സരം മാത്രമല്ല, ചിലി തോല്‍ക്കുകയും വേണം. എങ്കില്‍ മാത്രമേ ലോകകപ്പിലേക്ക് അവര്‍ക്ക് പ്രവേശനമുണ്ടാകൂ. അഞ്ചാം സ്ഥാനത്തുള്ള പെറുവിനും അർജന്‍റീനയ്ക്കും ഒരേ പോയിന്റാണുള്ളത്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ പിന്നിലായതാണ് അര്‍ജന്‍റീനയ്ക്ക് തിരിച്ചടിയായത്.