സമയം തരു, ഇന്ത്യൻ ഫുട്ബോളിനെ ആദ്യ പത്തിലെത്തിക്കാം: കോച്ചായി തുടരാൻ ആഗ്രഹമെന്ന് ഇഗോർ സ്റ്റിമാക്ക്

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (15:31 IST)

ക്രിക്കറ്റിലെ നിര്‍ണായകശക്തിയാണെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായികയിനങ്ങളില്‍ ഒന്നായ ഫുട്‌ബോളില്‍ ഇപ്പോഴും ദുര്‍ബലരായ ടീമാണ് ഇന്ത്യ. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കിരീടനേട്ടങ്ങള്‍ ഉള്‍പ്പടെ മികച്ച പ്രകടനമാണ് ഫുട്‌ബോളില്‍ നടത്തുന്നത്. ഇതിനെ തുടര്‍ന്ന് ഫിഫാ റാങ്കിംഗില്‍ ആദ്യ നൂറിനുള്ളില്‍ ഉള്‍പ്പെടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യയുടെ നേട്ടങ്ങള്‍ക്കെല്ലാം തന്നെ മുഖ്യ പങ്ക് വഹിച്ചത് ഇന്ത്യയുടെ ക്രൊയേഷ്യന്‍ കോച്ചായ ഇഗോര്‍ സ്റ്റിമാക്കാണ്.

നിലവില്‍ ഈ വര്‍ഷത്തെ ഏഷ്യാകപ്പ് വരെയാണ് സ്റ്റിമാക്കിന് ഇന്ത്യന്‍ ടീമുമായി കരാറുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി തനിക്ക് തുടരാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റിമാക്ക്. നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യപത്തിലെത്തിക്കാന്‍ തനിക്ക് സാധിക്കുമെന്ന് സ്റ്റിമാക്ക് പറയുന്നു. കരാര്‍ പുതുക്കുകയാണെങ്കില്‍ നാല് വര്‍ഷത്തിനുള്ളില്‍ ഏഷ്യയിലെ മികച്ച 10 ടീമുകളിലൊന്നായി ഇന്ത്യയെ മാറ്റാനാകും. ലോക റാങ്കിംഗില്‍ ആദ്യ 80ലും ഇന്ത്യയെത്തും. അതിനായി എന്നെ വിശ്വസിക്കുക. സ്റ്റിമാക്ക് പറഞ്ഞു.

സ്റ്റിമാക്കിന്റെ പരിശീലനത്തിന് കീഴില്‍ ആകെ 41 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 11 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 12 എണ്ണം സമനിലയിലായി 18 മത്സരങ്ങളില്‍ ടീം പരാജയപ്പെട്ടു. എന്നാല്‍ അവസാന 11 കളികളില്‍ അപരാജിതരായാണ് ഇന്ത്യന്‍ കുതിപ്പ്. പരിശീലന കാലത്ത് 3 വിജയങ്ങള്‍ ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇതുവരെ പിന്തുടര്‍ന്ന ലോംഗ് ബോള്‍ ശൈലിയില്‍ നിന്നും പന്ത് കൈവശം വെയ്ക്കുന്ന രീതിയിലേക്ക് ഇന്ത്യ മാറിയത് സ്റ്റിമാക്കിന്റെ കീഴിലാണ്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും സ്റ്റിമാക്ക് ശ്രദ്ധിക്കുന്നുണ്ട്. മികവിലേക്ക് എത്തിയില്ലെങ്കില്‍ ഛേത്രിക്ക് പോലും ടീമില്‍ അവസരം ഉണ്ടാകില്ലെന്ന നിലപാട് പുലര്‍ത്തുന്ന സ്റ്റിമാക്ക് പലപ്പോഴും കര്‍ക്കശക്കാരനാണ്. എന്നാല്‍ ഈ ശീലങ്ങളാണ് ഇന്ത്യന്‍ ഫുട്‌ബോളിന് പുതു ജീവന്‍ പകര്‍ന്നിരിക്കുന്നത് എന്നത് വിസ്മരിക്കാന്‍ കഴിയുന്നതല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Ind vs NZ :ഇയാള്‍ക്കെന്താ ചിറകുണ്ടോ? ഫിലിപ്‌സിന്റെ ക്യാച്ച് ...

Ind vs NZ :ഇയാള്‍ക്കെന്താ ചിറകുണ്ടോ? ഫിലിപ്‌സിന്റെ ക്യാച്ച് കണ്ട് അന്തം വിട്ട് കോലി:വീഡിയോ
വിക്കറ്റ് നഷ്ടപ്പെട്ട് കുറച്ച് നേരം ക്രീസില്‍ അവിശ്വസനീയതയോടെ നോക്കിനിന്ന ശേഷമായിരുന്നു ...

ഓസ്ട്രേലിയയെ സെമിയിൽ കിട്ടാനാാകും ഇന്ത്യ ആഗ്രഹിക്കുന്നത്: ...

ഓസ്ട്രേലിയയെ സെമിയിൽ കിട്ടാനാാകും ഇന്ത്യ ആഗ്രഹിക്കുന്നത്: സുനിൽ ഗവാസ്കർ
ഓസ്‌ട്രേലിയയുടെ പേസ് ആക്രമണം ദുര്‍ബലമാണ് എന്നതിനാല്‍ ഓസ്‌ട്രേലിയയെ നേരിടുകയാകും ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ ...

ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇന്ത്യ, വിജയിച്ചാൽ സെമിയിൽ എതിരാളികളായി ഓസീസ്
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രവീന്ദ്ര ജഡേജ- കുല്‍ദീപ് സഖ്യം എതിരാളികള്‍ക്ക് ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ...

Kerala vs Vidarbha Ranji Trophy Final: കേരളത്തിന്റെ രഞ്ജി ട്രോഫി സ്വപ്നങ്ങ്ള്‍ക്ക് വില്ലനായത് കരുണ്‍ നായര്‍, ക്യാച്ച് വിട്ടതില്‍ കളി തന്നെ കൈവിട്ടു!
രണ്ടാം ഇന്നിങ്ങ്‌സില്‍ കരുണ്‍ നായരെ പുറത്താക്കാനുള്ള അവസരം കേരളത്തിന്റെ അക്ഷയ് ചന്ദ്രന്‍ ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ...

ഒരൊറ്റ മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ദക്ഷിണാഫ്രിക്ക സെമിയിൽ
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ 37 റണ്‍സെടുത്ത ജോ റൂട്ട് മാത്രമാണ് ...