ബ്ലാസ്‌റ്റേഴ്‌സിന്റെ പൊട്ടിത്തെറിക്കുന്ന കാണികളോട് ജോസുവിന് ചിലതൊക്കെ പറയാനുണ്ട്

കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ പൊട്ടിത്തെറിയോ ?; ജോസുവിന് ചിലതൊക്കെ പറയാനുണ്ട്

   ISL , Kerala blasters , Josu Currais , Facebook , Josu , Sachin , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , ഫേസ്‌ബുക്ക് , സ്‌പെയിന്‍ താരം , ബ്ലാസ്‌റ്റേഴ്‌സ് , ജോസു , സി കെ വിനീത്
കൊച്ചി| jibin| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2016 (17:16 IST)
കൊച്ചി സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ പിന്തുണയില്‍ ഞെട്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം ജോസു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മലയാളി ആരാധകരുടെ സ്‌നേഹവും പിന്തുണയും ഈ സ്‌പെയിന്‍ താരം വ്യക്തമാക്കിയിരിക്കുന്നത്.

എനിക്ക് ഒന്നും മനസിലാകുന്നില്ല കളി തുടങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്നേ തന്നെ കാണികള്‍ തുള്ളിചാടുന്നതും സ്‌റ്റേഡിയം നിറഞ്ഞ് കവിയുന്നതും എന്തുകൊണ്ടാണെന്ന്. എന്റെ പേരും ജെഴ്‌സി നമ്പറും ശരീരത്തില്‍ എഴുതി കളി കാണാന്‍ കാണികള്‍ വരുന്നതും എന്തുകൊണ്ടാണെന്ന്. ഞാനൊരിക്കലും ഇക്കാര്യങ്ങള്‍ മറക്കില്ല, നന്ദി, നന്ദി...
നിങ്ങള്‍ക്കെവര്‍ക്കും നന്ദി'

കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. ടിക്കറ്റ് ലഭ്യമാകാതെ നൂറ് കണക്കിനാളുകള്‍ തിരികെ പോകുകയും ചെയുന്നുണ്ട്. ഐ എസ് എല്‍ മത്സരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കാത്ത പിന്തുണയാണ് കേരളത്തില്‍ നിന്ന് ലഭിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :