1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Kerala blasters and Delhi dynamos semi final on sunday

ബ്ലാസ്റ്റേഴ്‌സ് ഡൈനാമോസ് പോരാട്ടം ഞായറാഴ്‌ച; ആരാധകര്‍ കടുത്ത നിരാശയില്‍

ആരാധകര്‍ നിരാശയില്‍; ബ്ലാസ്റ്റേഴ്‌സ് ഡൈനാമോസ് പോരാട്ടം എന്താകും ?

isl
ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എല്‍) കൊച്ചിയില്‍ ഞായറാഴ്ച നടക്കുന്ന സെമിഫൈനൽ‌ മത്സരങ്ങളുടെ ടിക്കറ്റ് ലഭിക്കാത്തതില്‍ ആരാധകര്‍ നിരാശയില്‍. കലൂർ സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറിൽ ആളുകള്‍ എത്തുന്നുണ്ടെങ്കിലും ലഭ്യമായില്ല.

ലീഗ് ഘട്ടമത്സരങ്ങൾക്കുള്ള ടിക്കറ്റ് ബുക്ക് മൈ ഷോ എന്ന ഓൺലൈൻ സൈറ്റ് വഴിയാണു ലഭിച്ചിരുന്നുവെങ്കില്‍ ഒപ്പോള്‍ ഓൺലൈനിലും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് ആരാധകർ പറയുന്നു. എവിടെ ടിക്കറ്റ് കിട്ടുമെന്ന അന്വേഷണമാണ് ഇപ്പോൾ ആരാധകർ നടത്തുന്നത്.

ഞായറാഴ്ച നടക്കുന്ന മത്സരത്തിനു ഇന്നെങ്കിലും ടിക്കറ്റ് എത്തിക്കേണ്ടതാണെങ്കിലും ലഭ്യമാകാത്തതില്‍ ആരാധകര്‍ നിരാശയിലാണ്. ഡൽഹി ഡൈനാമോസാണ് കൊച്ചിയിൽ നടക്കുന്ന സെമിഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
About Writer
jibin
അടുത്ത ലേഖനം
മെസിക്ക് ബാഴ്‌സ മടുത്തു ?; സൂപ്പര്‍ താരം പുതിയ കരാറില്‍ - എല്‍ ക്ലാസിക്കോയ്‌ക്ക് ശേഷം നടന്നത് വമ്പന്‍ കളികള്‍!