ഷൂട്ടൗട്ടിൽ ഡല്‍ഹി വീണു; ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍

 Kerala Blasters ,  Delhi Dynamos FC , ISL second semi final , ISL , Blasters , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , ഐഎസ്എല്‍ , ഡല്‍ഹി , കൊല്‍ക്കത്ത , ഡൈനാമോസ് , മാഴ്‌സലീന്യോ
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (22:06 IST)
ഡൽഹി ഡൈനമോസിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ. അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തിൽ 3–0 എന്ന സ്കോറിനാണ് കൊമ്പന്മാര്‍ ഡൽഹിയെ മറികടന്നത്. അത്ലറ്റിക്കോ ഡി കോൽക്കത്തയാണ് ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ആദ്യ കിക്കെടുത്ത ഹൊസു പന്ത് ലക്ഷ്യത്തിലെത്തിച്ചു. അതേസമയം, മലൂദയുടെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ കിക്ക് അന്റോണിയോ ജർമൻ പാഴാക്കി. പെലിസാരിയുടെ ഷോട്ടും ബാറിനു മുകളിലൂടെ പറന്നതോടെ കൊമ്പന്മാര്‍ക്ക് പ്രതീക്ഷയേറി. ബ്ലാസ്‌റ്റേഴ്‌സിനായി മൂന്നാം കിക്കെടുത്ത ബെൽഫോർട്ട് പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഡൽഹിയുടെ മൂന്നാം ഷോട്ട് ഗോൾകീപ്പർ സന്ദീപ് നന്ദിയുടെ കൈയിലേക്ക് അടിച്ചുകൊടുത്തപ്പോൾ നാലാം ഷോട്ട് ലക്ഷ്യത്തിലെത്തിച്ച് റഫീഖ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

നിശ്ചിത സമയത്തും അധികസമയത്തും 2–1 എന്ന നിലയിലാണ് കളി അവസാനിച്ചത്. ഈ സമയം ഡൽഹി മുന്നിട്ടുനിന്നെങ്കിലും കൊച്ചിയിൽ നടന്ന ആദ്യപാദ വിജയത്തിന്റെ ബലത്തിൽ ബ്ലാസ്റ്റേഴ്സ് 2–2 എന്ന അഗ്രഗേറ്റ് സ്കോറിൽ സമനില പിടിക്കുകയായിരുന്നു.

ഇരുടീമുകളുടെയും മുന്നേറ്റം മാറിമാറി നടന്ന മത്സരത്തില്‍ 21മത് മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ഡൈനാമോസ് ആദ്യ ഗോള്‍ നേടി. ബ്രസീലിന്റെ മാഴ്‌സലീന്യോയാണ് കേരള പ്രതിരോധത്തെയും ഗോളി നന്ദിയെയും അമ്പരപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍, മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ഡെക്കന്‍ ഹെസന്‍ പെനാല്‍ട്ടി ബോസ്‌കില്‍ മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ച് കേരളത്തിന് സമനില ഗോള്‍ സമ്മാനിച്ചു.

ആദ്യ പകുതിയുടെ ഇന്‍ഞ്ചുറി ടൈം അവസാനിക്കാനിരിക്കെ കേരളത്തെ ഞെട്ടിച്ച ഗോള്‍ പിറന്നത്. ഒട്ടും അപകരമല്ലാത്ത ദൂരത്തുനിന്നുള്ള ഒരു ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് പ്രതിരോധ ഭടന്മാരുടെ ഇടയില്‍ നിന്ന റൂബൻ റോച്ചയുടെ തലയില്‍ വീണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പോസ്‌റ്റിനുള്ളിലേക്ക് വീഴുകയായിരുന്നു. അതിനിടെ കേരള താരത്തെ വീഴത്തിയതിന് ഡൽഹിയുടെ മിലൻ സിംഗിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. മെഹ്താബ് ഹുസൈനെ വീഴ്ത്തിയതിനാണ് മിലൻ സിങ് ശിക്ഷ വാങ്ങിയത്.

രണ്ടാം പകുതിയില്‍ ഗോള്‍ ദാഹത്തോടെ കേരളം കളിച്ചെങ്കിലും മുന്നേറ്റങ്ങളെല്ലാം ഡല്‍ഹിയുടെ പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു. ഇതിനിടെ ഡൈനാമോസ് നല്ല മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്‌തു. സന്ദീപ് നന്ദിയുടെ പല സേവുകളും കേരളത്തിന് രക്ഷയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :