ബ്ലാസ്‌റ്റേഴ്‌സ് തോറ്റു തുടങ്ങി; നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം സമ്മാനിച്ചത് ജപ്പാന്‍ താരത്തിന്റെ തകര്‍പ്പന്‍ ഗോള്‍

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍‌വി

Isl , kerala blasters , north east united , sachin , third season , ഐഎസ്എൽ , കേരളാ ബ്ലാസ്റ്റേഴ്സ്- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് , സച്ചിന്‍
ഗുവാഹത്തി| jibin| Last Updated: ശനി, 1 ഒക്‌ടോബര്‍ 2016 (21:04 IST)
മൂന്നാം പതിപ്പിലെ ഉദ്ഘാടന മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ജപ്പാന്‍ താരം യൂസ കറ്റ്‌സുമി 55മത് മിനിറ്റില്‍ നേടിയ ഒരു ഗോളിലാണ് യുണൈറ്റഡ് ജയം സ്വന്തമാക്കിയത്.

ആദ്യ പകുതി ഗോൾരഹിതമായിരുന്നുവെങ്കിലു രണ്ടാം പകുതിയുടെ തുടക്കത്തില്‍ യുണൈറ്റഡ് ഗോള്‍ നേടുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ പിഴവില്‍ നിന്നാണ് ജപ്പാന്‍ താരം ഗോള്‍ കണ്ടെത്തിയത്. ആക്രമണത്തിലൂന്നി കളിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡും അവർക്കു മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന കേരളാ ബ്ലാസ്റ്റേഴ്സുമാണ് ഇത്തവണയും കാണാന്‍ സാധിച്ചത്.

ശ്രദ്ധേയമായ ഒരു മുന്നേറ്റം പോലും സംഘടിപ്പിക്കാൻ ബ്ലാസ്‌റ്റേഴ്‌സിനായില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡാകട്ടെ, പലകുറി ഗോളിനടുത്തെത്തുകയും ചെയ്തു. പ്രതിരോധനിരയുടെ മികവാണ് ബ്ലാസ്റ്റേഴ്സിനെ പലപ്പോഴും ഗോളിൽനിന്നും രക്ഷിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :