ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (09:33 IST)
കായിക ലോകത്ത് ഫുട്‌ബോളില്‍ ഇന്ത്യ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഫുട്ബോളില്‍ ഇന്ത്യക്ക് ജപ്പാന്റെ സഹായം. ഇരു രാജ്യങ്ങളും തമ്മില്‍ ഫുട്ബോള്‍ പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പര സഹായത്തിനുള്ള ധാരണാപത്രത്തില്‍ രണ്ടു രാജ്യങ്ങളിലേയും ഫുട്ബോള്‍ അസോസിയേഷനുകള്‍ ഒപ്പിട്ടു.
രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഫുട്ബോളിനെ എല്ലാവിധത്തിലും സഹായിക്കുന്നതിന് ജപ്പാന്‍ തയാറാകും. കൂടാതെ 2017-ല്‍ ഇന്ത്യ വേദിയൊരുക്കുന്ന അണ്ടര്‍ 17 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനു ജപ്പാനില്‍ പരിശീലനത്തിനു സൌകര്യമൊരുക്കും. സാങ്കേതിക മേഖലയിലും പരിശീലനത്തിന്റെ കാര്യത്തിലും ജപ്പാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.