30 വയസ് പിന്നിട്ടിട്ടും മെസിയും റൊണാൾഡോയും ബാലൺ ഡി ഓർ നേടിയില്ലെ? എനിക്കും കഴിയും: മുഹമ്മദ് സല

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (22:14 IST)
പ്രായം 30 പിന്നിട്ടു എന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് ലിവർപൂൾ സ്ട്രൈക്കർ മുഹമ്മദ് സല. 30 വയസിന് ശേഷമാണ് മെസിയും റൊണാൾഡോയും ബാലൺ ഡി ഓർ നേടിയതെന്നും താരം ചൂണ്ടികാട്ടി.

30 വയസ് കഴിഞ്ഞാൽ പ്രകടനം താഴേക്ക് പോകുന്നു എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ക്രിസ്റ്റ്യാനോ 3-4 തവണയും മെസി 2-3 വട്ടവും ബാലൺ ഡി ഓർ നേടിയത് 30 പിന്നിട്ട ശേഷമാണ്. കഴിഞ്ഞ വർഷം ലെവൻഡോസ്കി പുരസ്‌കാരത്തിനടുത്ത് വരെയെത്തി പറഞ്ഞു.

30 വയസിന് ശേഷം ടോപ് ഫോമിലാണ് കരിം ബെൻസെമയും ലൂയിസ് സുവാരസും. പണ്ടത്തെ രീതികളിൽ ഇപ്പോൾ ഒരുപാട് മാറ്റം വന്നിരിക്കുന്നു. 30-33 വയസിലാണ് ഇന്ന് കളിക്കാർ തങ്ങളുടെ ടോപ് ഷെയ്‌പ്പിലെത്തുന്നത്. ഈ സീസണിൽ ബാലൺ ഡി ഓർ നേടാനാവുമെന്നാണ് പ്രതീക്ഷ സല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :