1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Petrol and diesel hike India

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 110കടന്നു

Petrol
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ രാജസ്ഥാനിലെ ഗംഗാനഗറില്‍ ഡീസല്‍ വില 110 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 110.45 രൂപയായി. ഡീസലിന് 104.14 രൂപയാണ് വില.
 
അതേസമയം കൊച്ചിയില്‍ പെട്രോള്‍ വില 108.25 രൂപയാണ്. ഡീസലിന് 102.06 രൂപയാണ് വില. കോഴിക്കോട് പെട്രോളിന് 108.39 രൂപയാണ് വില. ഒരുമാസത്തിനിടെ 8.12 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്.
അടുത്ത ലേഖനം
138 അടിയായാല്‍ മുല്ലപ്പെരിയാര്‍ തുറന്നുവിടും; ഇപ്പോള്‍ ജലനിരപ്പ് 137.6 അടി