അനുബന്ധ വാര്‍ത്തകള്‍
- അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ഇടിച്ചു, ഗുരുതര പരിക്ക്, വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ കേസെടുത്ത് പോലീസ്
- ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പടക്കങ്ങള്‍ വാങ്ങി കാറിനുള്ളില്‍ വച്ചു; പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
- തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്സിജന്‍ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്ക്
- കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്
- വള്ളിക്കുന്നത്ത് പേപ്പട്ടിയുടെ ആക്രമണം; നാലുപേര്‍ക്ക് ഗുരുതര പരിക്ക്
ജർമനിക്കും ബയേണിനും കനത്ത നഷ്ടം, ക്ലബ് ലോകകപ്പിനിടെ ജമാൽ മുസിയാലയ്ക്ക് ഗുരുതരമായ പരിക്ക്, മാസങ്ങളോളം പുറത്തിരിക്കേണ്ടിവരും
Jamal Musiala Injury
ഡിഫന്‍ഡര്‍ വില്യം പാച്ചോയെ കബളിപ്പിച്ച് മുന്നേറാന്‍ മുസിയാല ശ്രമിക്കുന്നതിനിടയില്‍ ഗോളി ഡോണരുമയ്ക്കും വില്യം പാച്ചോയ്ക്കും ഇടയില്‍ താരം കുടുങ്ങിപോവുകയായിരുന്നു. മുസിയാലയുടെ ഇടത് കണങ്കാലിനാണ് പരിക്കേറ്റത്. പരിക്കിന്റെ ആഘാതം കണ്ട് ഡൊണരുമ ഞെട്ടിപോകുന്നതും തലയില്‍ കൈവെച്ച് നിലത്തിരിക്കുകയും ചെയ്തത് തന്നെ പരിക്കിന്റെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു. പരിക്കിനെ തുടര്‍ന്ന് മാസങ്ങളോളം താരത്തിന് വിശ്രമം ആവശ്യം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജര്‍മന്‍ ദേശീയ ടീമിന്റെയും ബയേണ്‍ മ്യൂണിച്ച് ക്ലബിന്റെയും പ്രധാനതാരമാണ് 22 കാരനായ ജമാല്‍ മുസിയാല.