അനുബന്ധ വാര്‍ത്തകള്‍
- Kerala Blasters: പെപ്രയും, ഡ്രിൻസിച്ചും ഇഷാൻ പണ്ഡിതയും അടക്കം നാല് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരക്കാരായി 2 പുതിയ താരങ്ങൾ
- അസൂറിപടയെ കരകയറ്റിയെ പറ്റു, പരിശീലകസ്ഥാനമേറ്റെടുത്ത് ഗട്ടൂസോ
- bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!
- ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ
- England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ
Real Madrid vs al hilal: ഹലകളെ സമനിലയിൽ കുരുക്കി ഹിലാൽ, ലോക ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡിന് തിരിച്ചടി
Real Madrid vs Al Hilal
മത്സരത്തിന്റെ 34മത്തെ മിനുറ്റില്‍ നേടിയ ഗോളോടെ ഗോള്‍സാലോ ഗാര്‍സിയയാണ് റയലിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 41മത്തെ മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൂബന്‍ നെവസ് അല്‍ ഹിലാലിനെ ഒപ്പമെത്തിച്ചു. പിന്നീട് ഗോളുകളൊന്നും നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല. മത്സരം ഇഞ്ചുറി സമയത്തേക്ക് കടന്നതിന് പിന്നാലെ റയലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും വാല്‍വര്‍ദെയുടെ ഷോട്ട് അല്‍ ഹിലാല്‍ ഗോള്‍ കീപ്പര്‍ യാസിന് ബോനോ തടഞ്ഞിട്ടു.
മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് യുഎഇ ക്ലബ് അല്‍ ഐന്‍ എഫ്സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ഫ്രഞ്ച് താരം കോലോ മുവാനിയും പോര്‍ച്ചുഗീസ് താരന് ഫ്രാന്‍സിസ്കോ കോണ്‍സെയ്സാവോയും ഇരട്ടഗോളുകള്‍ നേടി. കെനാന് യില്‍ഡിസും സ്കോര്‍ ചെയ്തു.