അഭിറാം മനോഹർ|
Last Updated:
ചൊവ്വ, 16 മാര്‍ച്ച് 2021 (13:15 IST)
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ലോകകപ്പ് ഇലവനെ തിരെഞ്ഞെടുത്ത് വിസ്‌ഡൻ മാസിക. ഇന്ത്യയിൽ നിന്നും രണ്ട് താരങ്ങൾ മാത്രമാണ് വിസ്‌ഡണിന്റെ ലോകകപ്പ് ഇലവനിൽ തിരെഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ മുൻ നായകൻ
എം.എസ് ധോണിയ്‌ക്കും നിലവിലെ നായകന്‍ വിരാട് കോഹ്‌ലിക്കും ടീമിൽ ഇടം നേടാനായില്ല.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യയുടെ വിശ്വസ്ത ഓപ്പണര്‍ രോഹിത് ശര്‍മയുമാണ് ഇലവനില്‍ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ.മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് ടീമിന്റെ നായകന്‍. ഗ്ഗെന്‍ മഗ്രാത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ടീമിലിടം നേടിയ മറ്റ് ഓസീസ് താരങ്ങള്‍. ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് വിക്കറ്റ് കീപ്പർ, സ്പിന്‍ ഇതിഹാസം മുത്തയ്യാ മുരളീധരാണ് ടീമിലെ മറ്റൊരു ശ്രീലങ്കന്‍ സാന്നിദ്ധ്യം.
ദക്ഷിണാഫ്രിക്കയില്‍ നിന്നും എബി ഡിവില്ലിയേഴ്സും മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്നറും ലോക ഇലവനില്‍ ഇടംപിടിച്ചു. വിൻഡീസ് ഇതിഹാസതാരം വിവിയൻ റിച്ചാർഡ്‌സും പാക് പേസർ വസീം അക്രവും ടീമിലിടം നേടി.