അഭിറാം മനോഹർ|
Last Modified ശനി, 13 മാര്‍ച്ച് 2021 (13:48 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആരാധകരെ ഏറെ അമ്പരപ്പിച്ചത് മികച്ച ഫോമിലുള്ള ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമയുടെ അസാന്നിധ്യമാണ്. ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റായ താരത്തിനൊപ്പം കെഎൽ രാഹുൽ ഓപ്പൺ ചെയ്യുമെന്നാണ് മത്സരം തുടങ്ങും മുൻപ് ഏവരും പ്രതീക്ഷിച്ചിരുന്നത്.
മത്സരത്തിൽ ഇന്ത്യ തോൽക്കുകക്കൂടി ചെയ്‌തതോടെ ആദ്യ മത്സരത്തിലെ രോഹിത്തിന്റെ അസാന്നിധ്യം ചർച്ചയായിരിക്കുകയാണ്.എന്നാല്‍ രോഹിത് സ്വന്തം താല്‍പര്യപ്രകാരം രണ്ട് മത്സരത്തില്‍ വിശ്രമം ആവിശ്യപ്പെട്ടതാണെന്നാണ് റിപ്പോർട്ട്. തുടർച്ചയായി മത്സരങ്ങൾ കളിച്ചതും ഇംഗ്ലണ്ടുമായുള്ള പരമ്പരയ്‌ക്ക് പിന്നാലെ വരുന്ന
ഐപിഎൽ മത്സരങ്ങളും ടി20 ലോകകപ്പിനും മുന്നോടിയായാണ് രോഹിത്തിന് വിശ്രമം അനുവദിച്ചത്.
ഇംഗ്ലണ്ണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങൾക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കാനുണ്ട്. ഏപ്രിൽ 9 മുതൽ
ഐപിഎല്ലും ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ ടി20 ലോകകപ്പും നടക്കാനുണ്ട്. തുടർച്ചയായ മത്സരങ്ങൾ പരിക്കേൽപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൊണ്ടാണ് ടീം രോഹിത്തിന് വിശ്രമം അനുവദിച്ചത്.