മാഡ്രിഡ്|
JOYS JOY|
Last Modified വെള്ളി, 4 മാര്‍ച്ച് 2016 (09:57 IST)
സ്പാനിഷ് ലീഗില്‍ മെസ്സിയുടെ ഹാട്രിക്കില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. എതിരാളികളായ റയോ വലേസിനെ 5-1നാണ്
ബാഴ്സലോണ തകര്‍ത്തത്. ബാഴ്സലോണ താരം ഇവാന്‍ റക്കിട്ടിക്കാണ് ബാഴ്സലോണയ്ക്ക് ആദ്യഗോള്‍ സമ്മാനിച്ചത്. മെസ്സിയും നെയ്‌മറും ചേര്‍ന്നാണ് രണ്ടാംഗോള്‍ നേടിയത്.
53ആം മിനിറ്റില്‍ മെസ്സിയുടെ അടുത്ത ഗോള്‍. ലൂയി സുവാരസ് ഒരുക്കിയ ഗോള്‍ മെസ്സി കൃത്യമായി ഗോള്‍ ആക്കുകയായിരുന്നു. ഇതിനിടയില്‍ മന്യൂക്കോയിലൂടെ റയോ വാലേസ് ആശ്വാസഗോള്‍ നേടിയെങ്കിലും ബാഴ്സയ്ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ അത് പോരായിരുന്നു.
മത്സരത്തിന്റെ 72 ആം മിനിറ്റില്‍ മെസ്സിയുടെ ഹാട്രിക്കിലൂടെ ബാഴ്സ നാലാമത്തെ ഗോളും നേടി. 86 ആം മിനിറ്റില്‍ ടുറാന്‍ അഞ്ചാമത്തെ ഗോള്‍ നേടിയതോടെ വിജയം ഗംഭീരമാക്കി ബാഴ്സ.
മത്സരത്തിന്റെ 41 ആം മിനിറ്റില്‍ ബാഴ്സ താരം ടാക്കിട്ടിക്കിനെ ഫൌള്‍ ചെയ്തതിന് റയോ താരം ഡീഗോ ലോരന്റിന് റെഡ് കാര്‍ഡ് റഫറി വിധിച്ചു. പിന്നീട്, ബാഴ്സ താരം സെര്‍ജിയോയെ ഫൌള്‍ ചെയ്തതിന് റയോ താരം മാനുവല്‍ ഇട്ടൂര റഫറിയുടെ റെഡ് കാര്‍ഡ് കണ്ട് പുറത്തായി. ഇതിനെ തുടര്‍ന്ന് പെനാല്‍റ്റി ലഭിച്ചെങ്കിലും അത് ഗോളാക്കാന്‍ സുവാരസിന് കഴിഞ്ഞില്ല.