മാഡ്രിഡ്|
jibin|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (13:35 IST)
അത് ലറ്റിക് ബില്‍ബാഓയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി കളം നിറഞ്ഞപ്പോള്‍ റയല്‍ ആധികാരിക ജയം നേടുകയായിരുന്നു.
ക്രിസ്റ്റ്യാനോയുടെ ഹാട്രിക്ക് മികവാണ് അവര്‍ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്നതില്‍ താല്‍പ്പര്യം കാണിച്ചതാണ് റയലിന് തുണയായത്. ആദ്യ പകുതിയില്‍ത്തന്നെ രണ്ട് ഗോളിന് മുന്നിലായിരുന്നു റയല്‍ മാഡ്രിഡ്. തുടക്കത്തില്‍ തന്നെ രണ്ടാം മിനിട്ടിലും നാല്‍പ്പത്തിയൊന്നാം മിനിട്ടുകളിലുമായിരുന്നു റയല്‍ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 55, 69, 88 മിനുട്ടുകളില്‍ ഇരുവരും പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.
ലാ ലിഗയില്‍ ഇരുപത്തിരണ്ടാമത്തെ ഹാട്രിക്കാണ് റൊണാള്‍ഡോ ഇന്ന് നേടിയത്. ഇതോടെ റൊണാള്‍ഡോ റയല്‍ ഇതിഹാസം ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയുടെയും അത് ലറ്റിക് സ്ട്രൈക്കര്‍ ടെല്‍മോ സറയുടെയും റെക്കോര്‍ഡിനൊപ്പമത്തെിയിരിക്കുകയാണ്. സ്പാനിഷ് ലീഗില്‍ നാലാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന റയല്‍ മാഡ്രിഡ് ഇപ്പോള്‍ ഉള്ളത്. ബാഴ്സലോണയാണ് ലീഗില്‍ ഒന്നാമത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.