ചങ്ങാതി പോയി; ക്രിസ്റ്റ്യാനോയും റയല്‍ വിടുന്നു!

റയല്‍ മാഡ്രിഡ് , ക്രിസ്റ്റ്യാനോ റൊണാള്‍ഡോ , റയല്‍ , മാഞ്ചസ്റ്റര്‍ യുണെറ്റഡ്
മാഡ്രിഡ്| jibin| Last Modified തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (13:27 IST)
എയ്ഞ്ചല്‍ ഡി മരിയയ്ക്ക് പിന്നാലെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നു.

റയല്‍ നടത്തുന്ന ട്രാന്‍സ്ഫര്‍ നയങ്ങളിലുള്ള അതൃപ്തിയും ഉറ്റ ചങ്ങാതിയായ ഡി മരിയ റയല്‍ വിട്ടതുമാണ് ക്രിസ്റ്റ്യാനോയ്ക്ക് മനസ് മാറാനുള്ള കാരണമായി തീര്‍ന്നിരിക്കുന്നത്. തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണെറ്റഡിലേക്ക് മടങ്ങാനാണ് റൊണാള്‍ഡോ ആഗ്രഹിക്കുന്നത്. അതേസമയം ക്രിസ്റ്റ്യാനോ റയല്‍ വിടാനൊരുങ്ങിയതോടെ ഇംഗ്ളീഷ് വമ്പന്മാരായ ചെല്‍സി താല്‍പര്യം പ്രകടിപ്പിച്ച് വന്നിട്ടുണ്ട്. ട്രാന്‍സ്ഫര്‍ നയങ്ങളില്‍ തനിക്ക് കൃത്യമായ അഭിപ്രായമുണ്ടെന്നും എന്നാല്‍ ഇക്കാര്യം പരസ്യമാക്കാനില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

എയ്ഞ്ചല്‍ ഡി മരിയ കളിക്കുന്ന മാഞ്ചസ്റ്റര്‍ യുണെറ്റഡിലേക്ക് മടങ്ങനാണ് റൊണാള്‍ഡോ ആഹ്രഹിക്കുന്നത്. താന്‍ മാഞ്ചസ്റ്ററിനെ സ്നേഹിക്കുന്നു,അത് എല്ലാവര്‍ക്കുമറിയാം, മാഞ്ചസ്റ്റര്‍ എന്റെ ഹൃദയമാണ്, അവിടെ നല്ല സൌഹൃദങ്ങള്‍ തനിക്കുണ്ട്. ഒരു നാള്‍ മാഞ്ചസ്റ്ററില്‍ താന്‍ തിരികെയത്തെുമെന്ന് കഴിഞ്ഞ ദിവസം റൊണാള്‍ഡൊ വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :