ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീഗ്: ചെ​ല്‍സി​യ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ടോ​ട്ട​നം

ചെ​ൽ​സി​ക്കു തോ​ൽ​വി, ടോ​ട്ട​ന​ത്തി​നു ജ​യം

london, english premier league, football ല​ണ്ട​ന്, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീഗ്, ഫുട്ബോള്‍
ല​ണ്ട​ന്| സജിത്ത്| Last Modified വെള്ളി, 6 ജനുവരി 2017 (10:57 IST)
ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ചെ​ല്‍സി​യ്ക്ക് തോല്‍‌വി. പ്രീ​മി​യ​ര്‍ ലീ​ഗി​ലെ തു​ട​ര്‍ച്ച​യാ​യ പ​തി​മൂ​ന്ന് ജ​യങ്ങള്‍ക്ക് ​ശേ​ഷമാണ് ടോ​ട്ട​ന​ത്തി​നോട് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു നീ​ല​പ്പ​ട തോല്‍‌വി ഏറ്റുവാങ്ങിയത്. ഡെ​ലെ അ​ലി​യു​ടെ ഇ​ര​ട്ട ഗോ​ളി​ലാ​യി​രു​ന്ന ടോ​ട്ട​ന​ത്തി​ന്‍റെ ജ​യം.

ചെ​ല്‍സി​യു​ടെ ത​ട്ട​ക​ത്തി​ല്‍ നേ​ര​ത്തെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ജ​യം അവര്‍ക്കൊപ്പം നിന്നു. അന്ന് നേരിട്ട തോല്‍വിക്കു​ള്ള മ​ധു​ര​പ്ര​തി​കാ​ര​മാ​ണ് ടോ​ട്ട​നം സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ തീ​ര്‍ത്ത​ത്. സെ​പ്റ്റം​ബ​റി​നു​ശേ​ഷം അ​ന്‍റോ​ണി​യോ കോ​ന്‍റെ​യു​ടെ ടീം ​നേ​രി​ടു​ന്ന ആ​ദ്യ തോ​ല്‍വി​യാ​യി​രു​ന്നു.

ഈ തകര്‍പ്പന്‍ ജ​യ​ത്തോ​ടെ ടോ​ട്ട​നം പോ​യി​ന്‍റ് നി​ല​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. ഗോ​ള്‍ ശ​രാ​ശ​രി​യി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ടോ​ട്ട​നം മൂ​ന്നാമതെത്തിയത്. പ്രീമിയര്‍ ലീ​ഗി​ല്‍ ടോട്ടന​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം ജ​യ​മാ​ണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :