ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അഭിറാം മനോഹർ| Last Modified വെള്ളി, 17 മെയ് 2024 (17:38 IST)
ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കായികതാരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രമുഖ ധനകാര്യ മാസികയായ ഫോര്‍ബ്‌സാണ് പട്ടിക പുറത്തുവിട്ടത്. കഴിഞ്ഞ 12 മാസത്തെ റൊണാള്‍ഡോയുടെ വരുമാനം 2,170 കോടി രൂപയാണ്. ഇത് നാലാം തവണയാണ് ഫോര്‍ബ്‌സ് പട്ടികയില്‍ താരം ഒന്നാമതെത്തുന്നത്.


1820 കോടി രൂപ വാര്‍ഷിക വരുമാനവുമായി സ്പാനിഷ് ഗോള്‍ഫ് താരം ജോണ്‍ റഹമാണ് രണ്ടാം സ്ഥാനത്ത്. 1127 കോടി രൂപ വരുമാനമുള്ള അര്‍ജന്റീന ഇതിഹാസതാരം ലയണല്‍ മെസി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. കളിയില്‍ നിന്നുള്ള പ്രതിഫലത്തിന് പുറമെ പരസ്യവരുമാനം കൂടി ചേര്‍ത്തുള്ള തുകയാണിത്. സൗദി ക്ലബായ അല്‍-നസറില്‍ വാര്‍ഷിക പ്രതിഫലമായി 1,669 കോടി രൂപയാണ് റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത്. ഇന്റര്‍ മിയാമിക്കായി കളിക്കുന്ന ലയണല്‍ മെസ്സിക്ക് 542 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. 918 കോടി രൂപ വരുമാനമുള്ള കിലിയന്‍ എംബാപ്പെ പട്ടികയില്‍ ആറാം സ്ഥാനത്താണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :