ഉടന്‍ ബൂട്ടഴിക്കുമോ ?; വിരമിക്കല്‍ സംബന്ധിച്ച വെളിപ്പെടുത്തലുമായി ക്രിസ്‌റ്റ്യാനോ

 cristiano ronaldo , footbal , real madrid , ക്രിസ്‌റ്റ്യാനോ റോണാള്‍ഡോ , ഡേവിഡ് ബെക്കാം , പോര്‍ച്ചുഗല്‍
സ്‌പെയിന്‍| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (17:31 IST)
ആരാധകരുടെ പ്രിയതാരം ക്രിസ്‌റ്റ്യാനോ റോണാള്‍ഡോ വൈകാതെ ഫു‌ട്‌ബോളില്‍ നിന്നും വിരമിക്കുമെന്നുള്ള വാര്‍ത്തകള്‍ പരന്നിരുന്നു. യുവന്റസുമായി മൂന്ന് വര്‍ഷത്തെ കരാര്‍ കൂടിയുണ്ടെങ്കിലും മുപ്പത്തിനാലുകാരനായ താരം കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു.


ഇംഗ്ലണ്ടിന്റെ സൂപ്പര്‍‌താരം ഡേവിഡ് ബെക്കാമിന്റെ മാതൃകയില്‍ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്ക് റൊണാള്‍ഡോ പോകുമെന്ന വാര്‍ത്തകളും സജീവമായി. ഇതോടെ, വിരമിക്കല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വിരാമമിട്ട് ക്രിസ്‌റ്റ്യാനോ രംഗത്തുവന്നു.

വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചിലപ്പോള്‍ അടുത്ത വര്‍ഷം ഞാന്‍ ബൂട്ടഴിച്ചേക്കാം. അല്ലെങ്കില്‍ 40, 41 വയസുവരെ കളിക്കും. ഫുട്‌ബോള്‍ എനിക്ക് കിട്ടിയ ഒരു വലിയ സമ്മാനമാണ്. അത് ഞാന്‍ ആസ്വദിക്കുകയാണിപ്പോള്‍. തുടര്‍ന്നും അങ്ങനെ തന്നെ ചെയ്യുമെന്നും
പോര്‍ച്ചുഗല്‍ സ്‌റ്റേഷന്‍ ടി.വി 1ന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :