പണം വാരുന്ന കോഹ്ലി, ഇന്ത്യയിൽ നിന്നുമുള്ള ഒരേയൊരു താരം!

കോഹ്ലിയുടെ ഒരു പോസ്റ്റിന് 1 കോടി രൂപ, ഇൻസ്റ്റയിൽ പണം‌വാരും താരമായി വിരാട് !

Last Modified വ്യാഴം, 25 ജൂലൈ 2019 (12:14 IST)
സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ഇന്ത്യൻ കായിക താരമായി നായകൻ ക്യാപ്ടൻ വിരാട് കോഹ്ലി. 2019ൽ ഇൻസ്റ്റഗ്രാം വഴി പണം സമ്പാദിച്ച 10 കായിക താരങ്ങളുടെ പട്ടികയിലാണ് വിരാട് ഇടം പിടിച്ചിരിക്കുന്നത്. ഒമ്പതാം സ്ഥാനമാണ് വിരാടിനു.

ഇന്‍സ്റ്റഗ്രാം പോസ്റ്റുകൾക്കായി താരം ഈടാക്കുന്നത് 1,96,000 ഡോളറാണ്. ഏകദേശം 1.36 കോടി രൂപ. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയിരിക്കുന്നത് ഫുട്ബോൾ താരങ്ങളാണ്. ഒന്നാമതുള്ളത് പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾ‍ഡോ, രണ്ടാം സ്ഥാനത്ത് ബ്രസീൽ‌ ഫുട്ബോൾ താരം നെയ്മറും അർജന്റീനയുടെ ലയണൽ‌ മെസ്സി മൂന്നാമതുമാണ്.

ഫുട്ബോൾ താരങ്ങളായ ഡേവി‍ഡ് ബെക്കാം, റൊണാൾ‌ഡീഞ്ഞോ, ഗാരത് ബെയ്ൽ, സ്‍ലാറ്റൻ ഇബ്രാഹിമോവിച്ച് തുടങ്ങിയവരും പട്ടികയിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :