ബെയ്‌ലിനെ ഭാഗ്യം തുണച്ചു; ഗോള്‍ പിറന്നതിന് പിന്നാലെ സിദാന്‍ നിലപാട് മാറ്റി

 said zidane , real madrid , സിനദിൻ സിദാൻ , നെയ്‌മര്‍ , ഗാരെത് ബെയ്‌ല്‍
മഡ്രിഡ്| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (17:47 IST)
ഗാരെത് ബെയ്‌ലിനെ ഒഴിവാക്കണമെന്നും, സൂപ്പര്‍‌താരം നെയ്‌മറെ പാളയത്തില്‍ എത്തിക്കണമെന്നും റയൽ മഡ്രിഡ് പരിശീലകൻ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തകള്‍ ഫുട്‌ബോള്‍ ലോകത്ത് സജീവമായിരുന്നു.

മോശം ഫോമില്‍ തുടരുന്ന ബെയ്‌ലിന് ടീം വിടാം എന്നു പോലും സിദാന്‍ പറഞ്ഞു. എന്നാല്‍, സ്‌പാനിഷ് ലീഗില്‍ സെല്‍‌റ്റ വിഗോയ്‌ക്ക് എതിരായ മത്സരത്തില്‍ ബെയ്‌ല്‍ ഗോള്‍ നേടിയതോടെ സിദാന്‍ നിലപാട് മാറ്റി.

ഈ സീസണിൽ ബെയ്ൽ റയലിൽത്തന്നെ തുടരും എന്നായിരുന്നു സിദാന്റെ വാക്കുകൾ. ആരാധകരെ പോലും ഞെട്ടിക്കുന്നതായിരുന്നു ആ പ്രസ്‌താവന.

ടീമിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട നിമിഷത്തില്‍ സഹതാരങ്ങളുടെ പരുക്ക് ബെയ്‌ലിന് അനുഗ്രമാകുകയായിരുന്നു.

പ്രീ–സീസൺ മത്സരത്തിനിടെ പരുക്കേറ്റ മാർക്കോ അസെൻസിയോയ്ക്കു പുറമേ, സൂപ്പർ താരം ഏദൻ‌ ഹസാഡിനു കൂടി പരുക്കേറ്റതോടെയാണു മുന്നേറ്റനിരയിൽ സിദാൻ ബെയ്‌ലിന് അവസരം നൽകിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :