മെസിയും നെയ്‌മറും കളം നിറഞ്ഞപ്പോള്‍ സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടം ബാഴ്‌സലോണയ്‌ക്ക്

 ലയണല്‍ മെസി , സ്പാനിഷ് കിംഗ്‌സ് കപ്പ് , നെയ്‌മര്‍ ,  സുവാരസ്
ബാഴ്‌സലോണ| jibin| Last Modified ഞായര്‍, 31 മെയ് 2015 (11:59 IST)
പ്രതിരോധത്തെ കീറിമുറിച്ച് എങ്ങനെ ഗോള്‍ നേടണമെന്ന് വീണ്ടും ലയണല്‍ മെസി ലോകത്തിന് കാണിച്ചു കൊടുത്തപ്പോള്‍ സ്പാനിഷ് കിംഗ്സ് കപ്പ് കിരീടം ഫൈനലില്‍ വമ്പന്‍മാരായ ബാഴ്‌സലോണ അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത് കിരീടം സ്വന്തമാക്കി.

ആവേശം നിറഞ്ഞ മത്സരത്തില്‍ മെസി നെയ്‌മര്‍ സുവാരസ് സഖ്യം എതിരാളികളുടെ പാളയത്തിലേക്ക് നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു. തുടക്കം മുതല്‍ കളിയുടെ മേധാവിത്വം സ്വന്തമാക്കിയ മെസിയും സംഘവും ഇരുപതാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. മെസിയായിരുന്നു ആവര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. ഗോളിന്റെ ആത്മവിശ്വാസത്തില്‍ മുന്നേറിയ ബാഴ്‌സയ്‌ക്കായി 36മത് മിനിറ്റില്‍ നെയ്മറും ഗോള്‍ വല ചലിപ്പിച്ചു.

രണ്ടാം പകുതിയിലും ആക്രമണത്തിന് ഒട്ടു കുറവ് വരുത്താതെ കളം നിറഞ്ഞ ബാഴ്‌സയ്‌ക്കായി 74മത് മിനിറ്റില്‍ മെസി വീണ്ടും ഗോള്‍ കണ്ടെത്തി. 79-മത് മിനിറ്റില്‍ വില്യംസാണ് അത്ലറ്റിക് ബില്‍ബാവോയുടെ ആശ്വാസ ഗോള്‍ നേടിയത്. ബാഴ്‌സലോണയുടെ 27-മത്
സ്പാനിഷ് കിംഗ്സ് കപ്പ് കിരീടമാണിത്. സീസണില്‍ ബാഴ്‌സ നേടുന്ന രണ്ടാം കിരീടവും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :