യൂവേഫ യൂറോപ്പ കിരീടം സ്‌പാനിഷ്‌ ക്ലബ്‌ സെവിയ്യയ്ക്ക്

യൂവേഫ യൂറോപ്പ കിരീടം സ്‌പാനിഷ്‌ ക്ലബ്‌ സെവിയ്യയ്ക്ക്. ബേസലില്‍ നടന്ന ഫൈനലില്‍ ലിവര്‍പൂളിനെതിരെയായിരുന്നു അവരുടെ വിജയം.

ബേസല്, സ്‌പാനിഷ്‌, സെവിയ്യ basel, spanish, seviyya
ബേസല്| സജിത്ത്| Last Modified വെള്ളി, 20 മെയ് 2016 (09:35 IST)
യൂവേഫ യൂറോപ്പ കിരീടം സ്‌പാനിഷ്‌ ക്ലബ്‌ സെവിയ്യയ്ക്ക്. ബേസലില്‍ നടന്ന ഫൈനലില്‍ ലിവര്‍പൂളിനെതിരെയായിരുന്നു അവരുടെ വിജയം. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ലിവര്‍പൂളിനെ തോല്‍പ്പിച്ചായിരുന്നു സെവിയ്യയുടെ കിരീടധാരണം. കെവിന്‍ ഗാമെയ്‌റോയാണ്‌ അവരുടെ ആദ്യ ഗോള്‍ നേടിയത്‌. കൊക്കെ നേടിയ ഇരട്ടഗോളുകളാണ്‌ സെവിയ്യയുടെ വിജയത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. തുടര്‍ച്ചയായ മൂന്നാം യൂറോപ്പ വിജയമാണ്‌ സെവിയ്യയുടേത്. നേരത്തെ 2014, 2015 സീസണുകളിലും അവര്‍ യൂറോപ്പ കിരീടം ഷോകെയ്‌സിലെത്തിച്ചിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ്‌ വഴങ്ങിയ ശേഷം രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ്‌ നടത്തിയാണ്‌ സ്‌പാനിഷ്‌ ടീം കിരീടത്തില്‍ മുത്തമിട്ടത്‌.

ലിവര്‍പൂള്‍ ആക്രമണത്തോടെയാണ്‌ മത്സരം തുടങ്ങിയത്‌. ആദ്യ മിനിറ്റുമുതല്‍ ചുവന്ന ചെകുത്താന്മാര്‍ ആഞ്ഞടിച്ചപ്പോള്‍ സെവിയ്യയ്‌ക്ക് നിലയുറപ്പിക്കാനേ കഴിഞ്ഞില്ല. 28 മിനിറ്റിനിടെ 12 തവണയാണ്‌ സെവിയ്യ ഗോള്‍മുഖത്തേക്ക്‌ ലിവര്‍പൂള്‍ ആക്രമണം നടത്തിയത്‌. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകളാണ് അവര്‍ക്കു വിനയായത്. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകള്‍ അവര്‍ക്കു വിനയായി. പലകുറി ഗോളിനടുത്തെത്തിയെങ്കിലും സ്‌കോര്‍ ചെയ്യാന്‍ വിഷമിച്ച അവര്‍ക്കു വേണ്ടി ഒടുവില്‍ മുപ്പത്തിയഞ്ചാം മിനിറ്റില്‍ ഡാനിയല്‍ സ്‌റ്ററിഡ്‌ജിന്റെ വകയായിരുന്നു ഒരു ആശ്വാസഗോള്‍.

അപ്രതീക്ഷിതമായി ലഭിച്ച സമനിലയിലൂടെ കരുത്ത്‌ വീണ്ടെടുത്ത സെവിയ്യ പിന്നീട്‌ ലിവര്‍പൂളിനെ നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. അറുപത്തിനാലാം മിനിറ്റില്‍ കൊക്കെ ആദ്യ ഗോള്‍ നേടി സെവിയ്യയ്‌ക്ക് ലീഡ്‌ സമ്മാനിച്ചു. ആറു മിനിറ്റിനകം കൊക്കെ വീണ്ടും ലക്ഷ്യം കണ്ടതോടെ തുടര്‍ച്ചയായ മൂന്നാം കിരീടം അവര്‍ ഉറപ്പാക്കുകയും ചെയ്‌തു. അവസാന മിനിറ്റുകളില്‍ തിരിച്ചടിക്കാന്‍ ലിവര്‍പൂള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പഴുതടച്ചുള്ള സ്‌പാനിഷ്‌ പ്രതിരോധം കോട്ട ഭദ്രമായി കാത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :