കളിക്കിടെ ആരാധകന്‍ ഗ്രൗണ്ടിലിറങ്ങി, മിശിഹായുടെ ബൂട്ടില്‍ ചുംബിച്ച യുവാവിന് ലഭിച്ചതെന്ത് ? - വീഡിയോ കാണാം

മെസിയുടെ ബൂട്ടില്‍ ചുംബിക്കാനും വേണം ഒരു ഭാഗ്യം

  Argentina's , Lionel Messi  , Uruguay , fan , Messi , copa america , ലയണല്‍ മെസി , ലോകകപ്പ് യോഗ്യതാ , ഉറുഗ്വാ , ആരാധകന്‍ , ഗ്രൗണ്ടില്‍ ആരാധകന്‍ , മിശിഹ , കോപ്പ അമേരിക്ക
jibin| Last Updated: വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (14:00 IST)
അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി എന്നും ആരാധകരെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നത്. കളിക്കളത്തിലായാലും പുറത്തായാലും താരത്തെ തേടി നിരവധിപേരുണ്ടാകും. ഒന്നു കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും എത്ര ബുദ്ധിമുട്ടും സഹിക്കുന്നവരാണ് മിശിഹായുടെ ആരാധകര്‍.

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഉറുഗ്വായ്‌ക്കെതിരെ കളിക്കാനിറങ്ങിയ മെസിയോടുള്ള സ്‌നേഹം ഇത്തവണ ഗ്രൗണ്ടിലെത്തിയാണ് ഒരു ആരാധകന്‍ പ്രകടിപ്പിച്ചത്.

മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ആരാധനമൂത്ത കാണികളിലൊരാള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. ഗ്രൗണ്ടിന്റെ ഒരു സൈഡില്‍ നിന്ന് മറുസൈഡില്‍ നില്‍ക്കുന്ന മെസിക്ക് അടുത്തേക്ക് ആരാധകനായ യുവാവ് ഒടിയെത്തുകയായിരുന്നു. പിന്നാലെ സുരക്ഷാ ജീവനക്കാര്‍ പാഞ്ഞെത്തിയെങ്കിലും ഇയാള്‍ മെസിക്ക് അടുത്തെത്തിയിരുന്നു.

അപ്രതീക്ഷിതമായി ആരാധകനെ കളത്തില്‍ കണ്ട മെസി അല്‍പ്പം ഭയന്നെങ്കിലും കാര്യം മനസിലാക്കി. യുവാവ് മെസിയുടെ കാല്‍ക്കല്‍ വീണ് ബൂട്ടില്‍ ചുംബിക്കുകയും ചെയ്‌തു. കാല്‍ക്കല്‍ വീണ ആരാധകനെ കെട്ടിപിടിച്ച് ഉമ്മ നല്‍കിയാണ് മെസി തിരിച്ചയച്ചത്. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഇയാളെ ഗ്രൗണ്ടിന് വെളിയിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.

നാല്‍പ്പത്തി മുന്നാം മിനിറ്റില്‍ മെസി നേടിയ ഏകഗോളിലാണ് ഉറുഗ്വായ്‌ക്കെതിരെ അര്‍ജന്റീന വിജയിച്ചത്. മത്സരത്തിലുടനീളം നരച്ച മുടിയും താടിയുമായി പുതിയ രൂപത്തിലെത്തിയ മെസ്സി കളംനിറഞ്ഞു കളിച്ചത് ആരാധകരുടെ മനം നിറച്ചു. നേരത്തെ ടൂര്‍ണമെന്റില്‍ അമേരിക്കക്കെതിരായ മത്സരത്തിലും ആരാധകന്‍ ഗ്രൗണ്ടിലെത്തി മെസിയെ വണങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :