നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആവനാഴി കാലി; ടീമിലെ സൂപ്പര്‍ താരവും ക്ലബ്ബ് വിട്ടു

ബ്ലാസ്‌റ്റേഴ്‌സിന്റെ ഗതി അധോഗതി; ടീമിലെ സൂപ്പര്‍ താരവും ക്ലബ്ബ് വിട്ടു

  Cedric Hengbart , ISL , Josu , india super legue , kochi , Hengbart , hosu , കേരളാ ബ്ലാസ്‌റ്റേഴ്‌സ് , കൊച്ചി , സെന്‍ട്രിക്ക് ഹെങ്ബര്‍ട്ട് , ജോസു പ്രിറ്റോ , ഹ്യൂസ് , ഐ എസ് എല്‍ , സച്ചിന്‍ , ഫുട്ബോള്‍
കൊച്ചി| jibin| Last Updated: വെള്ളി, 13 ജനുവരി 2017 (17:19 IST)
മൂന്നാം സീസണ് ശേഷം കൂടുതല്‍ താരങ്ങള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു. പ്രതിരോധ നിരയിലെ കരുത്തനായ സെന്‍ട്രിക്ക് ഹെങ്ബര്‍ട്ടാണ് അവസാനമായി കൊമ്പന്മാരെ ഉപേക്ഷിച്ച് പോയത്. പുതിയ ക്ലബിലേക്ക് ചേക്കേറിയതായി ഹെങ്ബര്‍ട്ട് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

മാള്‍ട്ടാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മോസ്റ്റാ എഫ്‌സിക്ക് വേണ്ടിയാണ് ഹെങ്ബര്‍ട്ട് ഇനി ബൂട്ടണിയുക. പുതിയ ക്ലബുമായി കരാര്‍ ഒപ്പിട്ടതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍ട്രിക്ക് മോസ്റ്റാ എഫ്‌സിയില്‍ ചേര്‍ന്നതായി മാള്‍ട്ടീസ് ഫുട്‌ബോളിന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിപ്പ് വന്നത്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹോസു പ്രിറ്റോയും, ആരോണ്‍ ഹ്യൂസും, ഗ്രഹാം സ്റ്റാര്‍ക്കുമെല്ലാം പുതിയ ക്ലബില്‍ ചേക്കേറിയിരുന്നു. ഹ്യൂസും ജോസുവും അടുത്ത സീസണില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതേസമയം, ഹെങ്ബര്‍ട്ടിന്റെ കരാര്‍ കാലാവധിയെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :