ജിഷ വധക്കേസില്‍ സംഭവിച്ചതെന്ത് ?; പിണറായി കള്ളം പറഞ്ഞോ ?; - സകലതും വെളിപ്പെടുത്തി പൊലീസ് രംഗത്ത്

ജിഷ വധക്കേസില്‍ പിണറായി കള്ളം പറഞ്ഞോ ?; പൊലീസ് മുഖ്യമന്ത്രിക്കിട്ട് എട്ടിന്റെ പണി നല്‍കി

pinarayi vijyan , jisha murder case , Jisha rape , amirul islam , police , tp senkumar , oommen chandy , ജിഷ വധക്കേസ് , ഉമ്മന്‍ചാണ്ടി , യുഡിഎഫ് , പിണറായി വിജയൻ , ജിഷ , പൊലീസ് , ടിപി സെൻകുമാര്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 4 ജനുവരി 2017 (17:47 IST)
സംസ്ഥാന പൊലീസിനെ വലച്ച വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നടത്തിയ പരാമര്‍ശത്തെ തള്ളി പൊലീസ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജിഷ വധക്കേസിലെ അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് വിവരാവകാശ രേഖയിലാണ് പൊലീസ് വ്യക്തമാക്കിയത്

ജിഷ വധക്കേസിലെ തെളിവുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണത്തില്‍ പിഴവുകളൊന്നും ഉണ്ടായിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അന്വേഷണം മതിയായ രീതിയില്‍ അല്ലായിരുന്നുവെന്നും തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചുവെന്നും അന്ന് ഇടത് നേതാക്കള്‍ ആരോപിച്ചിരുന്നു.

ജിഷ വധക്കേസില്‍ വീഴ്ചയുണ്ടായെന്ന് ആരോപിച്ചാണ് ഡിജിപിയായിരുന്ന ടിപി സെൻകുമാറിനെ തൽസ്ഥാനത്തുനിന്ന് ഇടത് സര്‍ക്കാര്‍ നീക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :