സജിത്ത്|
Last Modified വ്യാഴം, 10 നവംബര്‍ 2016 (10:38 IST)
2014 ജൂലൈ എട്ടിന്റെ ദുരന്ത ചിത്രത്തിനുശേഷം ബ്രസീല്‍ വീണ്ടും മിനീറോയുടെ പച്ചപ്പുല്ലില്‍ ഇറങ്ങുന്നു. തെക്കേ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ പോരാട്ടത്തില്‍ പാരമ്പര്യ വൈരികളായ അര്‍ജന്‍റീനയെ നേരിടാന്.
അര്‍ജന്‍റീനയെ ജയിച്ച് ബെലോ ഹൊറിസോണ്ടെയിലെ ദുരന്ത ഓര്‍മകള്‍ മറക്കുവാനുള്ള ഒരുക്കത്തിലാണ് ബ്രസീല്‍. ബാഴ്സലോണയിലെ കൂട്ടുകാര്‍ പരസ്പരം പടനയിക്കുന്ന പോരാട്ടം കൂടിയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരം. നെയ്മറാണ് ബ്രസീലിന്റെ കരുത്ത്. മെസ്സി അര്‍ജന്‍റീനയുടേയും.
മറ്റു മത്സരങ്ങളില്‍ ഉറുഗ്വായ്, എക്വഡോറിനെയും കൊളംബിയ, ചിലിയെയും വെനിസ്വേല, ബൊളീവിയയെയും പരഗ്വേ, പെറുവിനെയും നേരിടും. പത്ത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 21 പോയിന്റുകളുമായി പോയന്‍റ് പട്ടികയില്‍ ബ്രസീലാണ് ഒന്നാമത്. ഉറുഗ്വായ് (20), എക്വഡോര്‍ (17), കൊളംബിയ (17) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളില്‍.