അര്‍ജന്റീന തോല്‍ക്കുന്നതിന് കാരണമെന്തെന്ന് അറിയാമോ ?; നെയ്‌മര്‍ ഇല്ലെങ്കില്‍ സംഭവിക്കുന്നത്

മെസി ഇല്ലെങ്കില്‍ അര്‍ജന്റീനയ്‌ക്ക് സംഭവിക്കുന്നത് എന്ത് ?; വെളിപ്പെടുത്തലുമായി മുന്‍ സൂപ്പര്‍താരം

 youvan roman riquelme , lionel messi , brazil and argentina , world cup fotbool , യുവാൻ റൊമാൻ റിക്വൽമേ , അര്‍ജന്റീന , പെപ് ഗാർഡിയോള , ലയണൽ മെസി , ബ്രസീല്‍ , പെപ് ഗാർഡിയോള , ഹോസെ മൗറീഞ്ഞോ
റിയോ ഡി ജനീറോ| jibin| Last Modified ചൊവ്വ, 8 നവം‌ബര്‍ 2016 (17:11 IST)
ലയണൽ മെസി ഇല്ലാത്ത അർജന്റീന ടീമിനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് മുൻ സൂപ്പര്‍ താരം യുവാൻ റൊമാൻ റിക്വൽമേ. മെസിക്ക് പകരം വയ്‌ക്കാനുള്ള ഒരു താരം ഇന്ന് അര്‍ജന്റീനയുടെ നിരയിലില്ല. അതിനാല്‍ അദ്ദേഹത്തിന് പരുക്കേല്‍ക്കാതിരിക്കേണ്ടത് അർജന്റീനയുടെ ആവശ്യമാണെന്നും റിക്വൽമേ വ്യക്തമാക്കി.

ശരാശരി താരങ്ങളുടെ സംഘമാണ് അർജന്റീനയെ വ്യത്യസ്ഥമാക്കുന്നത് മെസിയുള്ളതാണ്. അതിനാല്‍ മെസി ഇല്ലെങ്കില്‍ നീലപ്പട പരാജയപ്പെടും. പലതവണ ടീമിനെ ഒറ്റക്ക് ഫൈനലിൽ എത്തിച്ച താരമാണ് മെസിയെന്നും റിക്വൽമേ പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാർഡിയോളയെക്കാൾ മികച്ച പരിശീലകൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോസെ മൗറീഞ്ഞോയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിലെ ഈമാസം 15ന് നടക്കുന്ന ബ്രസീല്‍ അര്‍ജന്റീന മത്സരത്തില്‍ നിര്‍ണായകമാകുക മെസിയും നെയ്‌മറും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ്. മെസി അർജന്റീനയ്‌ക്ക് എങ്ങനെയാണോ അതുപോലെയാണ് ബ്രസീലിന് നെയ്മർ എന്നും റിക്വൽമേ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :