തീ പാറുമോ?, സൂപ്പർ ഫൈനലിൽ ഇന്ന് എൽ ക്ലാസികോ പോരാട്ടം

അഭിറാം മനോഹർ| Last Modified ഞായര്‍, 12 ജനുവരി 2025 (10:51 IST)
2025ലെ സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടത്തിനായി റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ ഇന്ന് രാത്രി ഏറ്റുമുട്ടും. കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ രാത്രിയാണ് മത്സരം. റയല്‍ മയ്യോര്‍ക്കയെ 3-0ന് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് ഫൈനലിലെത്തിയത്. സെമിയില്‍ അത്‌ലറ്റികോ ബില്‍ബാവോയെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്.

തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ വിജയിച്ച റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ഫോമിലാണ്. ജൂഡ് ബെല്ലിങ്ങ്ഹാം, ഫെഡെ വാല്‍വെര്‍ഡെ എന്നിവരിലാണ് റയല്‍ മാഡ്രിഡിന്റെ പ്രതീക്ഷ. അതേസമയം സീസണ്‍ നല്ല രീതിയില്‍ തുടങ്ങിയ ബാഴ്‌സലോണ കിതപ്പിലാണ്. എന്നാല്‍ സീസണ്‍ തുടക്കത്തില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്താനായി എന്നത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കും. ഇന്ത്യന്‍ സമയം രാത്രി 12:30നാണ് ഫൈനല്‍ മത്സരം. റയല്‍ മാഡ്രിഡ് അവരുടെ പതിനാലാം കിരീടവും ബാഴ്‌സലോണ പതിനഞ്ചാം കിരീടവുമാണ് ലക്ഷ്യം വെയ്ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :