മെസിയില്ലാതെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് കളിക്കുമോ ?; റിപ്പോര്‍ട്ട് പുറത്തുവിട്ട് അധികൃതര്‍

  barcelona , lional messi , messi , ലയണല്‍ മെസി , ബാഴ്‌സലോണ , സ്‌പാനിഷ് ലീഗ്
ബാഴ്‌സലോണ| Last Modified ശനി, 31 ഓഗസ്റ്റ് 2019 (13:49 IST)
ഫുട്‌ബോള്‍ പ്രേമികളെയും മെസി ആരാധകരെയും ഒരു പോലെ നിരാശയിലേക്ക് തള്ളിവിട്ട വാര്‍ത്തയായിരുന്നു സൂപ്പര്‍താരത്തിന്റെ പരുക്ക്. സ്‌പാനിഷ് ലീഗില്‍ ലയണല്‍ മെസിയില്ലാതെ ബാഴ്‌സലോണ ഇറങ്ങുമോ എന്ന ആശങ്കയായിരുന്നു എങ്ങും.

നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത നല്‍കി ബാഴ്‌സലോണ രംഗത്തുവന്നു. അടുത്ത മാസം പകുതിയോടെ താരം ബാഴ്‌സയില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

അടുത്ത മാസം 15ന് സ്‌പാനിഷ് ലീഗില്‍ വലന്‍സിയക്കെതിരായ മത്സരത്തില്‍ മെസി കളിക്കുമെന്ന് ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദേ പറഞ്ഞു. സ്‌പാനിഷ് ലീഗ് സീസണില്‍ മെസിയില്ലാതെ ബാഴ്‌സലോണ ഇതുവരെ ഇറങ്ങിയിട്ടില്ല. ഇതോടെയാണ് ആരാധകര്‍ കടുത്ത നിരാശയിലായത്.

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തിന്‍റെ തുടക്കംമുതലേ മെസി ടീമിലുണ്ടാകും. ബൊറൂസിയക്കെതിരെയാണ് ലീഗിൽ ബാഴ്‌സയുടെ ആദ്യമത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :