‘ചാമ്പ്യന്‍സ് ലീഗ് കിരീടം നൗകാംപില്‍ എത്തിച്ചിരിക്കും’; ആരാധകര്‍ക്ക് ഉറപ്പ് നല്‍കി മെസി

  lionel mesi , messi , barcelona , champions league , ലയണല്‍ മെസി , ചാമ്പ്യന്‍സ് ലീഗ് , വെല്‍വെര്‍ദേ
ബാഴ്‌സലോണ| Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (13:41 IST)
ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉള്‍പ്പെടെയുള്ള എല്ലാ കിരീടങ്ങളും തിരിച്ചു പിടിക്കുമെന്ന് ബാഴ്‌സലോണ താരം ലയണല്‍ മെസി.

“ചാമ്പ്യന്‍സ് ലീഗ് നൗകാംപില്‍ എത്തിക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യം. അതിനുള്ള കരുത്ത് നിലവിലെ ടീമിനുണ്ട്. സഹതാരങ്ങളിലും പരിശീലകരിലും പൂര്‍ണവിശ്വാസമുണ്ട്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ കഴിയാതെ പോയി. എന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എട്ടുതവണയും ലാ ലീഗ കിരീടം നമ്മള്‍ക്ക് മാത്രമായിരുന്നു”- എന്നും മെസി പറഞ്ഞു.

കഴിഞ്ഞ സീസണില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി മുന്നേറുമെന്ന് പരിശീലകന്‍ വെല്‍വെര്‍ദേയും വ്യക്തമാക്കി. സമ്മിശ്രമായ സീസണായിരുന്നു കഴിഞ്ഞു പോയത്. ഈ സീസണില്‍ നാല് കിരീടങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള കരുത്ത് ഈ ടീമിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സീസണുള്ള ടീമിനെ ഹോം ഗ്രൗണ്ടായ നൗകാംപില്‍ അവതരിപ്പിക്കുന്നതിനിടെയാണ് മെസിയും പരിശീലകനും ആരാധകരോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :