ഇത് സാവിയുടെ പുതിയ ബാഴ്സ, തുടർച്ചയായ മൂന്നാം എൽ ക്ലാസിക്കോയിലും വിജയം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (12:56 IST)
സ്പാനിഷ് ലീഗ് കിരീടപോരാട്ടത്തിലെ നിർണായകമായ എൽക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണ. സമനിലയിലേക്ക് പോകുമായിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനാണ് ബാഴ്സയുടെ വിജയം. ഇതോടെ സ്പാനിഷ് ലീഗിൽ 12 പോയിൻ്റ് ലീഡ് നേടാൻ ബാഴ്സയ്ക്കായി. ബാഴ്സലോണയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ റയലാണ് ആദ്യം ഗോൾ നേടിയത്.9ആം മിനിട്ടിൽ വിനീഷ്യസ് ജൂനിയറിനെ ക്രോസ് ചെയ്യാനുള്ള അരഹോയുടെ ശ്രമം സെൽഫ് ഗോളിൽ അവസാനിക്കുകയായിരുന്നു.

എന്നാൽ മത്സരത്തിൽ ആധിപത്യം നേടിയ ഹാഫ് ടൈമിന് മുന്നെ തന്നെ സെർജിയോ റോബെർട്ടോയിലൂടെ ഗോൾ മടക്കി. 2 ടീമുകളും വിജയത്തിനായി ശ്രമിച്ചെങ്കിലും 90 മിനിറ്റ് വരെ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഇഞ്ചുറി ടൈമിൽ കെസി ഗോൾ കണ്ടെത്തിയതോടെ മത്സരത്തിൽ ബാഴ്സ വിജയിക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം എൽ ക്ലാസിക്കോ മത്സരത്തിലാണ് റയൽ മാഡ്രിഡ് പരാജയപ്പെടുന്നത്. ഈ വർഷം സ്പാനിഷ് സൂപ്പർ കപ്പ്,കോപ്പ ഡെൽ റേ എന്നീ മത്സരങ്ങളിലും റയൽ മാഡ്രിഡ് തോറ്റിരുന്നു. കോപ്പ ഡെൽ റേ രണ്ടാം പാദ മത്സരത്തിലാകും ഇനി ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :