ബലന്‍ ദ് ഓര്‍ പുരസ്‌കാരം എപ്പോള്‍ പ്രഖ്യാപിക്കും? തത്സമയം കാണാന്‍ എന്ത് വേണം? അന്തിമ പട്ടികയില്‍ ആരെല്ലാം?

രേണുക വേണു| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (17:23 IST)

2021 ബലന്‍ ദ് ഓര്‍ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആരായിരിക്കും ഫുട്‌ബോള്‍ രാജാവ് എന്നറിയാന്‍ കായികപ്രേമികള്‍ കാത്തിരിക്കുകയാണ്.

ഇന്ത്യന്‍ സമയം നാളെ (നവംബര്‍ 30) പുലര്‍ച്ചെ ഒരു മണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. പാരീസിലെ ചാറ്റ്‌ലെറ്റ് തിയറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.

ഇന്ത്യയില്‍ സ്റ്റാര്‍ നെറ്റ് വര്‍ക്കില്‍ ബാലന്‍ ദ് ഓര്‍ പുരസ്‌കാര പ്രഖ്യാപനം കാണാന്‍ സാധിക്കും. ഹോട്ട് സ്റ്റാറിലും തത്സമയം സംപ്രേഷണമുണ്ട്.

ലയണല്‍ മെസി, കരീം ബെന്‍സേമ, ലിയോനാര്‍ഡോ ബൊനൂച്ചി, കെവിന്‍ ഡി ബ്രൂണേ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരടക്കമുള്ള പ്രമുഖ താരങ്ങള്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിലുണ്ട്. മെസിക്കും ലെവന്‍ഡോസ്‌കിയുമാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :