ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്ത് ഹവിയര്‍ ലാറ; ഹോം മല്‍സരത്തിലും കൊമ്പന്‍‌മാര്‍ക്ക് പരാജയം

ആരാധകരെ നിരാശരാക്കി കൊമ്പന്മാര്‍ തോല്‍‌വിയേറ്റുവാങ്ങി; ഹോം മല്‍സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍‌വി

  atletico de kolkata , ISL , kerala blasters , sachin , blasters , കേരളാ ബ്ലാസ്റ്റേഴ്‌സ് , ഐഎസ്എല്‍ , കൊമ്പന്മാര്‍ , ആരോണ്‍ ഹ്യൂസ് , ഹോസു , ബ്ലാസ്‌റ്റേഴ്‌സ്
കൊച്ചി| jibin| Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (20:59 IST)
ഐഎസ്എല്‍ മൂന്നാം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രഥമ ഹോം മല്‍സരത്തില്‍ ആരാധകരെ നിരാശരാക്കി കൊമ്പന്മാര്‍ തോല്‍‌വിയേറ്റുവാങ്ങി. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിനാണ് പരാജയമറിഞ്ഞത്.
52-മത് മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് കൊല്‍ക്കത്തയ്‌ക്കായി വിജയ ഗോള്‍ നേടിയത്.

ടീമിന്റെ മാര്‍ക്വീ താരവും പ്രതിരോധനിരയിലെ വിശ്വസ്തനുമായ ആരോണ്‍ ഹ്യൂസ് ഇല്ലാതെ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് ഹോംമാച്ചിലും തിരിച്ചടിയായിരുന്നു തുടക്കം മുതല്‍. ആദ്യ പകുതിയിലെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിച്ചത് ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മനായിരുന്നു. ഹോസു പ്രീറ്റോയും കളം നിറഞ്ഞ് കളിച്ചുവെങ്കിലും ഗോള്‍ മാത്രം മാറി നിന്നു.

മല്‍സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നുവെങ്കിലും കൊല്‍ക്കത്തയുടെ മികച്ച മുന്നേറ്റങ്ങളും ഗോള്‍ ശ്രമങ്ങളും കണ്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്ത ഗോള്‍ നേടിയതോടെ ബ്ലാസ്‌റ്റേഴ്‌സ് സമ്മര്‍ദ്ദത്തിലായി.
അതേസമയം, ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടുന്നതിനുള്ള അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്‌തു. രണ്ടാം പകുതിയുടെ അവസാനം സമനില ഗോളിനായി ബ്ലാസ്‌റേഴ്‌സ് പൊരുതിയെങ്കിലും കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ തട്ടി നീക്കങ്ങള്‍ പാളുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :