താരങ്ങളെല്ലാം ചത്ത അവസ്ഥയിലാണ്, അർജൻ്റീനയുടെ വിജയം വെറും ലോട്ടറിയെന്ന് ഡച്ച് കോച്ച്

അഭിറാം മനോഹർ| Last Modified ശനി, 10 ഡിസം‌ബര്‍ 2022 (17:18 IST)
ഖത്തർ ലോകകപ്പിലെ ആവേശകരമായ ക്വാർട്ടർ മത്സരത്തിൽ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് സെമി ഫൈനലിലെത്തിയിരുന്നു. രണ്ട് ഗോളിന് മുന്നിൽ നിന്ന അർജൻ്റീനയ്ക്കെതിരെ കളിയുടെ അവസാന നിമിഷത്തിൽ രണ്ടാം ഗോൾ കണ്ടെത്തി നെതർലൻഡ്സ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടുകയായിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടിൽ എമിലിയാനോ മാർട്ടിനെസിൻ്റെ മിന്നും സേവുകളാണ് അർജൻ്റീനയെ രക്ഷിച്ചത്.

ലോകകപ്പിന് മുൻപ് ക്ലബുകളിൽ പെനാൽട്ടി എടുത്ത് പരിശീലനം നടത്തണമെന്ന് ഞാൻ താരങ്ങൾക്ക് നിർദേശം നൽകിയിരുന്നു. 2 ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം സമനില നേടി തിരിച്ചെത്താൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽക്കുകയെന്നത് പ്രയാസകരമാണ്. എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കളിക്കാർ അവസാന നിമിഷം വരെയും പോരാടി.

മത്സരശേഷം ഡ്രസിങ് റൂമിൽ കളിക്കാരെല്ലാം മരിച്ച അവസ്ഥയിലായിരുന്നു. അവർ മത്സരത്തിൽ എല്ലാം നൽകി. അതിൽ അഭിമാനമുണ്ട്. 20 മത്സരങ്ങൾ തുടർച്ചയായി തോൽക്കാതിരിക്കാൻ സാധിച്ചു. ഷൂട്ടൗട്ടിൽ ആദ്യ 2 പെനാൽട്ടി മിസ് ആയത് സമ്മർദ്ദം ഉണ്ടാക്കി. ഭാഗ്യം കൊണ്ട് മാത്രമാണ് അർജൻ്റീനയ്ക്ക് വിജയിക്കാനായത്. പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :