മെസിയെ കേരളത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; സൗഹൃദ മത്സരം കൊച്ചിയില്‍

കൊച്ചിയിലെ സ്റ്റേഡിയം പരിശോധിക്കാന്‍ അര്‍ജന്റീന അധികൃതര്‍ നവംബറില്‍ കേരളത്തില്‍ എത്തും

രേണുക വേണു| Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (10:14 IST)

ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന ടീം കേരളത്തിലേക്ക്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ സൗഹൃദ മത്സരം നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ കായികവകുപ്പ് ആരംഭിച്ചു. സ്‌പെയിനില്‍ എത്തിയ കായികമന്ത്രി വി.അബ്ദുറഹിമാന്‍ അര്‍ജന്റീന ടീം അധികൃതരുമായി കൂടിക്കാഴ്ച നടത്തി.

കൊച്ചിയിലെ സ്റ്റേഡിയം പരിശോധിക്കാന്‍ അര്‍ജന്റീന അധികൃതര്‍ നവംബറില്‍ കേരളത്തില്‍ എത്തും. പരിശോധന റിപ്പോര്‍ട്ടിനു ശേഷമായിരിക്കും മത്സര കാര്യത്തില്‍ അന്തിമ തീരുമാനം. മലപ്പുറത്ത് അര്‍ജന്റീന ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കും.

കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇ-മെയില്‍ സന്ദേശമയച്ചതായി കായികമന്ത്രി 2024 ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലേക്കു വരാന്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മന്ത്രി പറഞ്ഞു. 2025 ഒക്ടോബറില്‍ കേരളത്തിലെത്താനാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം സന്നദ്ധത അറിയിച്ചതെന്നും മന്ത്രി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :