സുവർണ്ണകാലത്തിന് കർട്ടൻ വീണു, 2003ന് ശേഷം മെസ്സിയും റൊണാൾഡോയും ഇല്ലാതെ ബാലൺ ഡി ഓർ നോമിനേഷൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (11:19 IST)
ഫുട്‌ബോള്‍ ലോകം കഴിഞ്ഞ 2 പതിറ്റാണ്ടുകളായി ഭരിച്ചത് 2 പേരുകളായിരുന്നു എന്നത് ഫുട്‌ബോള്‍ അറിയുന്ന ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്. ഈ വര്‍ഷങ്ങളില്‍ പലരും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയെങ്കിലും എല്ലാ തവണയും പുരസ്‌കാരത്തിനായുള്ള മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസ്സിയുടെയും സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോളിതാ 2003ന് ശേഷം ആദ്യമായി മെസ്സിയുടെയോ റൊണാള്‍ഡോയുടെയോ പേരില്ലാതെ ബാലണ്‍ ഡി ഓര്‍ നാമനിര്‍ദേശങ്ങള്‍ വന്നിരിക്കുകയാണ്.

യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗ് വിട്ട് അപ്രസക്തമായ ലീഗുകളിലേക്ക് ചേക്കേറിയതും പ്രായം പ്രകടനങ്ങളെ തളര്‍ത്തിയതുമാണ് സൂപ്പര്‍ താരങ്ങള്‍ക്ക് തിരിച്ചടിയായത്. കൂടാതെ ഒരു തലമുറമാറ്റം കൂടിയാണ് പുതിയ ബാലണ്‍ ഡി ഓര്‍ നോമിനേഷന്‍ കാണിക്കുന്നത്. എര്‍ലിംഗ് ഹാലന്‍ഡ്, കിലിയന്‍ എംബാപ്പെ,ജൂഡ് ബെല്ലിംഗാം, വിനീഷ്യസ് ജൂനിയര്‍, ടോണി ക്രൂസ്, ഫില്‍ ഫോഡന്‍, ഫെഡറിക്കോ വാല്‍വര്‍ഡെ തുടങ്ങിയ പേരുകളാണ് ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനായി ഉയര്‍ന്ന് കേള്‍ക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :