അര്‍ജന്റീന കപ്പടിച്ചാല്‍ ഞാന്‍ തുണിയഴിച്ചിട്ട് ഓടും; ആരാധകര്‍ക്ക് വാഗ്ദാനവുമായി മോഡല്‍

42 കാരിയായ അര്‍ജന്റൈന്‍ മോഡല്‍ ലുസിയാന സലാസര്‍ ആണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്

രേണുക വേണു| Last Modified ഞായര്‍, 18 ഡിസം‌ബര്‍ 2022 (11:44 IST)

ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിന് വേണ്ടി ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.30 നാണ് മത്സരം ആരംഭിക്കുക. മൂന്നാം ലോകകപ്പിനായാണ് ഇരു ടീമുകളും വാശിയോടെ ഏറ്റുമുട്ടുന്നത്. അതിനിടയില്‍ അര്‍ജന്റീന ആരാധകര്‍ക്ക് ഒരു കിടിലന്‍ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത മോഡല്‍. അര്‍ജന്റീന കപ്പടിച്ചാല്‍ താന്‍ വിവസ്ത്രയായി നഗരത്തിലൂടെ ഓടുമെന്നാണ് താരത്തിന്റെ വാഗ്ദാനം.

42 കാരിയായ അര്‍ജന്റൈന്‍ മോഡല്‍ ലുസിയാന സലാസര്‍ ആണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 'ഞങ്ങള്‍ ലോകകപ്പ് ജയിച്ചാല്‍ ഞാന്‍ വിവസ്ത്രയായി തെരുവിലൂടെ ഓടും' ലുസിയാന സലാസര്‍ പറഞ്ഞു. ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണയ്ക്കാന്‍ ഖത്തറില്‍ എത്തിയിട്ടുണ്ട് താരം.

വര്‍ഷങ്ങള്‍ക്ക് മുന്‍പും താരം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരുന്നു. ഡിഗോ മറഡോണ അര്‍ജന്റീന പരിശീലകനായിരുന്ന 2010 ലെ ലോകകപ്പ് സമയത്താണ് ലുസിയാന സലാസര്‍ സമാന പ്രഖ്യാപനം നടത്തിയത്. എന്നാല്‍ അന്ന് അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടാന്‍ സാധിച്ചില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :