ഗർനാച്ചോ നാപോളിയിലേക്കോ?, 50 മില്യൺ ഓഫർ ചെയ്ത് ഇറ്റാലിയൻ ക്ലബ്

Garnacho
Garnacho
അഭിറാം മനോഹർ| Last Modified ബുധന്‍, 22 ജനുവരി 2025 (18:55 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഗര്‍നാച്ചോയ്ക്കായി ആദ്യ ബിഡുമായി ഇറ്റാലിയന്‍ ക്ലബായ നാപ്പോളി. താരത്തിനായി 50 മില്യണ്‍ യൂറോ വിലമതിക്കുന്ന ഓഫറാണ് നാപ്പോളി പ്രഖ്യാപിച്ചതെന്ന് പ്രശസ്ത ഫുട്‌ബോള്‍ മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ ഓഫര്‍ നിരസിക്കുമെന്നും റൊമാനൊ പറയുന്നു.


താരത്തിന് ഇതില്‍ കൂടുതല്‍ തുക വേണമെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആവശ്യം. ഗര്‍നോച്ചോയുമായി നാപോളി പരിശീലകനായ ആന്റോണിയോ കോണ്ടെ ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം, ഗര്‍നച്ചോ മാഞ്ചസ്റ്റര്‍ വിടാന്‍ തയ്യാറാണെന്നാണ് വിവരം. താരത്തിനായി ചെല്‍സിയും രംഗത്തുണ്ട്. ഗര്‍നാച്ചോയ്ക്ക് വേണ്ടി ബിഡ് ചെയ്യണമോ എന്നത് ചെല്‍സി ഉടന്‍ തീരുമാനിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :