അവർ ചില്ലറക്കാരല്ല, നമീബിയയെ പ്രശംസിച്ച് സച്ചിൻ ടെൻഡുൽക്കർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (15:43 IST)
ലോകകപ്പ് യോഗ്യതമത്സരത്തിൽ ശ്രീലങ്കക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയ നമീബിയയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. നമീബിയയെ ഓർത്തുവെച്ചോളു എന്ന് സച്ചിൻ പറഞ്ഞു.

അതേസമയം ടി20 ചരിത്രത്തിൽ ആദ്യമായാണ് റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഒരു ടീമിനെ തോൽപ്പിക്കുന്നത്.നമീബിയയെ സംബന്ധിച്ച് ഇതൊരു ചരിത്ര മുഹൂർത്തമാണെന്നും അസാമാന്യമായ വിജയമാണ് ടീം നേടിയതെന്നും എന്നാൽ ഇത് തങ്ങളുടെ ലക്ഷ്യങ്ങളിലേക്കുള്ള ആദ്യചുവട് മാത്രമാണെന്നും നമീബിയൻ നായകൻ ജെറാൾഡ് ഇറാസ്മസ് പറഞ്ഞു.

നമീബിയയുടെ അവിസ്മരണീയമായ വിജയത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ മുൻ താരങ്ങളായ ആൽബി മോർക്കൽ ,മോൺ മോർക്കൽ എന്നിവരാണ് നമീബിയൻ ടീമിൻ്റെ പരിശീലകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :