യൂറോ കപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ; ജര്‍മനി - ഇറ്റലി മത്സരം ശനിയാഴ്ച

യൂറോ കപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ നടക്കും.

പാരീസ്, യൂറോ കപ്പ്‌, ജര്‍മനി, ഇറ്റലി paris, euro cup, germany, italy
പാരീസ്| സജിത്ത്| Last Modified ബുധന്‍, 29 ജൂണ്‍ 2016 (10:25 IST)
യൂറോ കപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ നടക്കും. ഇന്ത്യന്‍ സമയം വ്യാഴാഴ്‌ച അര്‍ധ രാത്രി മുതല്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പോര്‍ചുഗല്‍ പോളണ്ടിനെ നേരിടും. വെള്ളിയാഴ്‌ച നടക്കുന്ന രണ്ടാം ക്വാര്‍ട്ടറില്‍ വെയ്‌ല്‍സ്‌ ബെല്‍ജിയത്തിനെയും ശനിയാഴ്‌ച നടക്കുന്ന മൂന്നാം ക്വാര്‍ട്ടറില്‍ ജര്‍മനി ഇറ്റലിയെയുമാണ് നേരിടുന്നത്. ഞായറാഴ്‌ച നടക്കുന്ന അവസാന ക്വാര്‍ട്ടറില്‍ ഫ്രാന്‍സ്‌ ഐസ്ലന്‍ഡിനെ നേരിടും.

ലോക ചാമ്പ്യന്‍മാരായ ജര്‍മനിയും യൂറോ കപ്പിലെ റണ്ണര്‍ അപ്പ്‌ ഇറ്റലിയും തമ്മിലുള്ള പോരാട്ടമാണ്‌ ക്വാര്‍ട്ടറിലെ ഏറ്റവും ആകര്‍ഷകമായ മത്സരം‌. നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനെ ഏകപക്ഷീയമായ രണ്ട്‌ ഗോളുകള്‍ക്കു തോല്‍പ്പിച്ചായിരുന്നു ഇറ്റലി ക്വാര്‍ട്ടറിലെത്തിയത്‌. പ്രീ ക്വാര്‍ട്ടറില്‍ സ്ലോവാക്യക്കെതിരേ 3-0 ത്തിന്റെ അനായാസ ജയം നേടിയ ജര്‍മനി നേരിടുന്ന യഥാര്‍ഥ പരീക്ഷണമായിരിക്കും ഇറ്റലിയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍.

ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചാണു പോര്‍ചുഗല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്‌. യൂറോയിലെ കറുത്ത കുതിരകളായ ബെല്‍ജിയം ഹംഗറിയെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ്‌ ക്വാര്‍ട്ടറില്‍ ഇടം നേടിയത്‌. അയര്‍ലന്‍ഡിനെ ഒന്നിനെതിരേ രണ്ട്‌ ഗോളുകള്‍ക്കു തോല്‍പ്പിച്ചായിരുന്നു ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :