പോളണ്ടിന്റെ ആക്രമണത്തില്‍ ജര്‍മനിക്ക് സമനിലക്കുരുക്ക്

താരങ്ങളായ ഗ്രെഗ് ക്രിച്ചോവിയകും മിലിക് ജര്‍മനിക്കു തലവേദന സൃഷ്ടിച്ചു

 യൂറോ കപ്പ് , ജര്‍മനി , പോളണ്ട്
മാഴ്സെ| jibin| Last Modified വെള്ളി, 17 ജൂണ്‍ 2016 (09:02 IST)
നാലാം യൂറോ കപ്പ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ ജര്‍മനിയെ പോളണ്ട് ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഈ യൂറോ കപ്പിലെ ആദ്യ ഗോള്‍രഹിത സമനിലയാണിത്. ബോൾ പൊസഷനിലും ഷോട്ടുകളിലും മുന്നിട്ടു നിന്നെങ്കിലും ഗോളടിക്കാനാവാതെ ജർമനി കളിയവസാനിപ്പിച്ചു. രണ്ടു ടീമിനും ഇതോടെ നാലു പോയിന്റായി.

ജര്‍മനിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ജോനാസ് ഹെക്ടര്‍, തോമസ് മുള്ളര്‍ അടക്കമുള്ളവര്‍ മുന്നേറാന്‍ ശ്രമിച്ചെങ്കിലും പോളീഷ് പ്രതിരോധത്തെ ഭേദിക്കാനായില്ല. എന്നാല്‍ പോളണ്ടും ആക്രമണം തുടങ്ങിയതോടെ ജര്‍മനി പതറി.

ഇതിനിടെ പോളീഷ് താരങ്ങളായ ഗ്രെഗ് ക്രിച്ചോവിയകും മിലിക് ജര്‍മനിക്കു തലവേദന സൃഷ്ടിച്ചു. ജര്‍മന്‍ പ്രതിരോധത്തില്‍ വിള്ളലുകള്‍ ദൃശ്യമായെങ്കിലും ബോട്ടെംഗിന്റെ രക്ഷപ്പെടുത്തലുകളാണ് ജര്‍മന്‍ പടയെ ഗോള്‍ വഴങ്ങാതെ രക്ഷിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :