മിലാന്|
സജിത്ത്|
Last Modified ഞായര്‍, 29 മെയ് 2016 (09:29 IST)
ആവേശം നിറഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ നാട്ടുകാരായ അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച് റയല്‍ ചാമ്പ്യന്മാര്‍. റയലിന്റെ പതിനൊന്നാമത്തെ കിരീടനേട്ടമാണിത്. സാധാരണ സമയവും അധികസമയവും സമനില ഭേദിക്കാന്‍ കഴിയാതെ വന്നതോടെ ഷൂട്ടൗട്ടിലായിരുന്നു റയലിന്റെ കിരീടനേട്ടം.
ഷൂട്ടൗട്ടില്‍ നാലാമത്തെ അവസരത്തില്‍ അത്‌ലറ്റിക്കോയുടെ ജോണ്‍ഫ്രാണിന്റെ ഷോട്ട് ഗോളി തടഞ്ഞിട്ടു. അതോടെ അവസാന ഷോട്ടിനായി എത്തിയ ക്രിസ്റ്റിയാനോയിലെക്കായി ഏവരുടെയും പ്രതീക്ഷ. കൃത്യമായി പന്ത് ക്രിസ്റ്റ്യാനേ ഗോള്‍ വലയിലെത്തിച്ചു. ഒപ്പം റയലിനെ പതിനൊന്നാം കിരീടത്തിലേക്കും.
കളിയുടെ ആവേശം പലപ്പോഴും താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിക്കും വഴിവച്ചു. 34 ഫൗളുകളാണ് ഇരുടീമുകളും റഫറിയെക്കൊണ്ടു വിളിപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇത് മൂന്നാം തവണയാണ് അത്‌ലറ്റിക്കോയ്ക്ക് ചുണ്ടിനും കപ്പിനും ഇടയില്‍ ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകുന്നത്.
അതേസമയം ഒട്ടേറെ പിന്നിലായിരുന്ന റയലിനെ സ്‌പാനിഷ് ലീഗില്‍ രണ്ടാം സ്‌ഥാനത്തേക്ക് ഉയര്‍ത്തുകയും പിന്നാലെ യുവേഫാ കിരീടം നേടിക്കൊടുക്കുകയും ചെയ്‌ത് റയലിന്റെ ഇതിഹാസതാരങ്ങളില്‍ ഒരാളായ സിനഡിന്‍ സിദാന്‍ എഴുതിയത് കളിക്കാരാനായും പരിശീലകനായും യുവേഫ നേടിയയാള്‍ എന്ന ചരിത്രം.