മഡ്രിഡ്|
jibin|
Last Modified ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (08:46 IST)
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് സിറ്റിയെയും പിഎസ്‌വി ഐന്തോവന്‍ യുണൈറ്റഡിനെയും പരാജയപ്പെടുത്തി. എന്നാല്‍
അപാര ഫോമിൽ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പടക്കുതിരയുടെ മികവിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിന് വിജയത്തുടക്കം. ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവില്‍ റയല്‍ ഷാക്തര്‍ ഡോണെസ്കിനെ പരാജയപ്പെടുത്തിയപ്പോള്‍ ആദ്യ മത്സരത്തില്‍ അത‌്‍ലറ്റികോ മാഡ്രിഡും പിഎസ്ജിയും ജയം കണ്ടു.
യുണൈറ്റഡിന്റെ പരാജയമായിരുന്നു ആദ്യ ദിവസത്തെ പ്രത്യേകത. മെംഫിസ് ഡീപേ യുണൈറ്റഡിന് ആദ്യം ലീഡ് നേടി കൊടുത്തുവെങ്കിലും ഹെക്ടര്‍ മൊറേനയുടെ ഹെഡര്‍ പിഎസ്‌വിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നുവെങ്കിലും രണ്ടാം ഗോള്‍ നേടിയെങ്കിലും ഡച്ച് ടീമായ പിഎസ്‌വി ഐന്തോവനോടും തോൽവിയറിയേണ്ടി വന്നു. സിറ്റി ഇറ്റാലിയൻ ചാംപ്യൻമാരായ യുവന്റസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തോറ്റത്. കില്ലീനിയുടെ സെല്‍ഫ് ഗോളില്‍ ലീഡ് നേടിയ ശേഷമായിരുന്നു യുവന്റസിനെതിരെ സിറ്റിയുടെ തോല്‍വി. എഴുപതാം മിനിറ്റില്‍ മരിയോ മാന്‍സൂക്കിച്ചും എണ്‍പത്തിയൊന്നാം മിനിറ്റില്‍ ആല്‍വരോ മൊരാട്ടയും ഇറ്റാലിയന്‍ സംഘത്തിന് മൂന്ന് പോയിന്റ് നേടിക്കൊടുത്തു
എതിരില്ലാത്ത 4 ഗോളിനായിരുന്നു ഷാക്തര്‍ ഡൊണാസ്കിനെതിരെ റയല്‍ മാഡ്രിഡിന്റെ ജയം. റൊണാള്‍ഡോയെ കൂടാതെ കരിം ബെന്‍സേമയാണ് റയലിനായി ലക്ഷ്യംകണ്ടത്. രണ്ടാം പകുതിയിലായിരുന്നു റൊണാൾഡോയുടെ ഹാട്രിക് പ്രകടനം (55, 63, 81). ഇതിൽ രണ്ടു ഗോളുകളും പെനൽറ്റിയിൽനിന്നുമായിരുന്നു. ഹാട്രിക്കോടെ ലയണല്‍ മെസിയെ പിന്തള്ളി ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമായി. എയ്ഞ്ചല്‍ ഡി മരിയയുടെയും എഡിസന്‍ കവാനിയുടെയും ഗോളുകളുടെ മികവിലാണ് പാരിസ് സെന്റ് ജര്‍മ്മന്‍ മാല്‍മോയെ പരാജയപ്പെടുത്തിയത്.