അനുബന്ധ വാര്‍ത്തകള്‍
- സെഞ്ചൂറിയന്‍ ടെസ്റ്റ്: കലാശക്കൊട്ട് ഇന്ന്, ജയിക്കാം ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും !
- എന്താണ് കോലി പിഴവുകള്‍ തിരുത്താത്തത്! ഈ കാഴ്ച നിരാശപ്പെടുത്തുന്നു
- ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ രഹാനെയ്ക്ക് കീഴില്‍ ഒരിക്കല്‍ പോലും കളിച്ചിട്ടില്ല ! രസകരമായ കണക്കുകള്‍ ഇങ്ങനെ
- പുറത്താകുന്നത് അനാവശ്യ ഷോട്ടുകളില്‍; കോലിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം
- അതൊന്നും സംസാരിക്കാനുള്ള സ്ഥലവും സമയവുമല്ല ഇത്; സ്വരം കടുപ്പിച്ച് രാഹുല്‍ ദ്രാവിഡ്
ഈ വര്‍ഷവും കോലി നിരാശപ്പെടുത്തി ! റണ്‍മെഷീന്‍ സെഞ്ചുറി നേടാത്ത 2021
തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സെഞ്ചുറി നേടാന്‍ സാധിക്കാതെ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി. 2020 ലും കോലി സെഞ്ചുറി നേടിയിട്ടില്ല. 2021 ല്‍ കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ചുറിയെങ്കിലും പിറക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. ഈ വര്‍ഷത്തെ അവസാന ടെസ്റ്റ് മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലും അര്‍ധ സെഞ്ചുറി പോലും തികയ്ക്കാന്‍ കോലിക്ക് കഴിഞ്ഞില്ല. 2019 ല്‍ ബംഗ്ലാദേശിനെതിരെയാണ് കോലി അവസാനമായി സെഞ്ചുറി നേടിയത്. കരിയറിലെ 70-ാം സെഞ്ചുറിയായിരുന്നു അത്. അതിനുശേഷം ഒരു സെഞ്ചുറി പോലും നേടാന്‍ സാധിക്കാതെ റണ്‍മെഷീന്‍ കിതക്കുകയാണ്.