യൂറോപ്പിലെ യഥാതഥ ചിത്രരചനാ സങ്കേതങ്ങളെ അവലംബിച്ച് ഭരതീയ മാതൃകയില്‍ ചിത്രങ്ങള്‍ വരച്ച രവിവര്‍മ്മ ഭാരതീയ ചിത്രകലാ പാരമ്പര്യത്തെ സമ്പുഷ്ടമാക്കി. അദ്ദേഹത്തിന്‍റെ ദേവതാ സങ്കല്‍പം ഹൈന്ദവ ദൈവങ്ങള്‍ക്ക് മുഖശ്രീ നല്‍കി. അദ്ദേഹം വരച്ച സരസ്വതിയും മഹാലക്ഷ്മിയും മറ്റും എന്നും പൂജ-ിക്കപ്പെടുന്നു.
പുരാണ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും രാജ-ാ രവിവര്‍മ്മ ചിത്രങ്ങളാക്കി മാറ്റിയപ്പോല്‍ അവയില്‍ ജ-ീവന്‍ തുടിക്കുന്നുണ്ടായിരുന്നു. മഹത്തായ സാംസ്കാരിക പാരമ്പര്യം അവയില്‍ ഉള്‍ച്ചേര്‍ന്നിരുന്നു.
പുരാണ കഥകള്‍ക്കും ചരിത്ര സംഭവങ്ങള്‍ക്കും അത് ഓജ-സ്സും കാന്തിയും അമരത്വവും പ്രദാനം ചെയ്തു. ശകുന്തളയും തോഴിമാരും ദമയന്തി, സീതാപഹരണം, രുഗ്മാംഗദന്‍ എന്നിവ ഉദാഹരണം.
ഇദ്ദേഹത്തിന്‍റെ ചിത്രകലയെ മൂന്ന് ആയി തിരിക്കാം. ഛായാചിത്രങ്ങള്‍, പോങ് ദ് ബേസ്ഡ് കോംപോസിഷന്‍, മിത്തുകളെയും പുരാണങ്ങളെയും പ്രതിനിധീകരിക്കുന്ന രചനകള്‍ എന്നിവയാണവ.