കാനായിയുടെ ശില്‍പചാരുത

പി വി രമ്യ

WEBDUNIA|
കവിത തുളുമ്പുന്ന ശില്‍പങ്ങള്‍ നിര്‍മ്മിച്ചയാളാണ് കാനായി കുഞ്ഞിരാമന്‍. മലയാളിയുടെ കപട സദാചാരത്തെ വെല്ലുവിളിക്കുന്ന രണ്ട് കൂറ്റന്‍ ശില്‍പങ്ങളുണ്ട് കാനായിയുടേതായി.

ശംഖുമുഖത്തെ സാഗര കന്യകയും മലമ്പുഴയിലെ യക്ഷിയും. ജ-നങ്ങളും കലാകാരന്മാരും തമ്മിലുള്ള അകലം കുറയ്ക്കാനാണ് ഇത്തരം പടുകൂറ്റന്‍ പുറം വാതില്‍ ശില്‍പങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചത്.

കേരളത്തിന്‍റെ ദേവശില്‍പിയായ കാനായി കുഞ്ഞിരാമന് ഇക്കുറി സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ രാജ-ാ രവിവര്‍മ്മ പുരസ്കാരം ലഭിച്ചു.

മറ്റൊരു കലാകാരനും ലഭിക്കാത്ത ഒരപൂര്‍വ ഭാഗ്യമാണ് രാജ-ാരവിവര്‍മ്മ പുരസ്കാരത്തിലൂടെ കാനായിക്ക് കിട്ടിയത്- താന്‍ രൂപകല്‍പന ചെയ്ത ശില്‍പം പുരസ്കാരമായി ലഭിക്കുക എന്ന ബഹുമതി.

വീട്ടിലൊരു ചിത്രം, മുറ്റത്തൊരു ശില്‍പം എന്നതായിരുന്നു ലളിതകലാ അക്കാഡമിയുടെ ചെയര്‍മാനായിരുന്ന കാനായിയുടെ മുദ്രാവാക്യം. ശില്‍പകലയേയും ചിത്രകലയേയും ജനകീയമാക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം.

പാരമ്പര്യ ശില്‍പ ചിത്രമേഖലയെ ആവോളം പ്രോത്സാഹിപ്പിച്ച അദ്ദേഹം ആധുനിക ഡിജ-ിറ്റല്‍ ചിത്ര രീതിക്കും മതിയായ പ്രാധാന്യം നല്‍കിയിരുന്നു. കൂറ്റന്‍ ശില്‍പങ്ങളോടാണ് കാനായിയുടെ ഇഷ്ടം.

വ്യത്യസ്തതകള്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. പ്രകൃതിയുടെ കിടപ്പിനനുസരിച്ചും ശില്‍പത്തിന്‍റെ വിഷയത്തില്‍, രൂപകല്‍പനയില്‍ മാറ്റം വരുത്താന്‍ അദ്ദേഹത്തിന് അതീവ് വൈദഗ്ദ്ധ്യമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :